മാണ്ഡ്യയില്‍ ബന്ദ്‌ അക്രമാസക്തം ; എം എല്‍ എ അമ്ബരീഷിന്റെ കട്ടൌട്ടുകള്‍ തകര്‍ത്തു ;സിദ്ധരാമയ്യ യുടെ ചിത്രങ്ങള്‍ക്ക് എതിരെ കല്ലേറ് ;700 ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി വച്ചു.

ബെംഗളുരു: കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും ജലം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്.

പ്രധാന ഹൈവേയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് 700 ഓളം ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തടയുകയും തമിഴ്‌നാട്ടില്‍ വച്ച് ഒരു ബസിന് നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ബെംഗളുരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസുകളാണ് നിര്‍ത്തിവച്ചിട്ടുള്ളത്.

തമിഴ്‌നാട്ടില്‍ കര്‍ണാടകയിലേക്കുള്ള ട്രക്കുകളും ബസുകളും അതിര്‍ത്തിയില്‍ വച്ച് തടയുന്നുണ്ട്. ഇന്നലയാണ് കൃഷി ആവശ്യത്തിനായി പത്തു ദിവസത്തേക്ക് തമിഴ്‌നാടിന് ജലം വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി കര്‍ണാടകയോട് നിര്‍ദ്ദേശിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സമാധാനം നിലനിര്‍ത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ജലവിതരണത്തെ കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാവേരി ഹൊരത സമിതി പ്രഖ്യാപിച്ച ബന്ദിന് ശക്തമായ പ്രതികരണമാണ് മാണ്ഡ്യയില്‍ നിന്നും ലഭിച്ചത്. പ്രദേശത്ത് കര്‍ഷകരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സംസ്ഥാനത്ത് വരള്‍ച്ച തുടരുന്നതിനാല്‍ തമിഴ്‌നാടിന് ജലം വിതരണം ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 2400ഓളം പൊലീസിനെയാണ് ക്രമസമാധാനം നിലനിര്‍ത്താനായി മാണ്ഡ്യയില്‍ വിന്യസിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കോലങ്ങളും പോസ്റ്ററുകളും പ്രതിഷേധക്കാര്‍ കത്തിച്ചു. സെപ്റ്റംബര്‍ ഒമ്പതിനും പ്രതിഷേധക്കാര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us