കോടിയേരി ബാലകൃഷ്ണനെ കുമ്പളങ്ങ കള്ളനോടുപമിച്ച് ശ്രീനിവാസന്റെ തകര്‍പ്പന്‍ മറുപടി;ഇടതു അനുകൂലിയായ ശ്രീനിവാസന്റെ മാറ്റം കണ്ട് അണികളില്‍ അമ്പരപ്പ് !

തൃശൂര്‍ : പാര്‍ട്ടികള്‍ക്ക് വേണ്ടി രക്തസാക്ഷി ആകുന്നവരെ കുറിച്ച് പ്രമുഖ നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ പ്രതികരിച്ചത് രണ്ടു ദിവസം മുന്‍പായിരുന്നു,നഷ്ട്ടം ആ കുടുംബത്തി നു മാത്രമാണ് എന്നായിരുന്നു ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ അതിനു മറുപടിയുമായി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടു വരികയും അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷിയായത്‌ നാടിനു വേണ്ടിയന്നെന്നു അഭിപ്രായപ്പെടുകയും ചെയ്തു.

നേതാക്കളും കുടുംബവും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷി ആകുന്നില്ല അവര്‍ ഗുണഭോക്താക്കള്‍ മാത്രമാണ് എന്നുമുള്ള തന്റെ അഭിപ്രായത്തിനു എതിരെ സി പി എം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രതികരണം “കുമ്പളങ്ങ കട്ടവന്റെ പുറത്തു പാടുണ്ടാകും എന്നാ പഴമൊഴിയെ ഒര്മിപ്പിക്കുന്ന്താണ്.
അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികള്‍ ആയതു നാടിനു വേണ്ടി ആണ് എന്നാണ് കോടിയേരി പറയുന്നത്,എന്റെ ആരോപണത്തിന് മറുപടിപറയാന്‍ അവരെ ആണ് അദ്ദേഹത്തിന് കൂട്ട് പിടിക്കാന്‍ പിടിക്കേണ്ടി വന്നത്.ഞാന്‍ പറയുന്നതും അതാണ്‌.
ഇപ്പോള്‍ സി.പി.എം.മാത്രം മറുപടി പറയുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്.മൂന്നു ചോദ്യങ്ങള്‍ ആണ് ഞാന്‍ അന്നും ഇന്നും ഉന്നയിച്ചത്.എന്തുകൊണ്ട് നേതാക്കളുടെ കുടുംബത്തില്‍ നിന്നും രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല?നേതാക്കള്‍ ഉണ്ടാക്കും എന്ന് പറയുന്ന പ്രതിരോധ സായുധ സേനയില്‍ അവരുടെ മക്കള്‍ ഉണ്ടാകുമോ ??നേതാക്കള്‍ അവരുടെ കുടുംബാന്ഗങ്ങളുടെ ധവള പത്രം ഇറക്കുമോ ???ഇതെല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരോടും ചോദിക്കുന്നതാണ്.ഞാന്‍ നുണ പ്രചരിപ്പിക്കുകയാണ് എന്ന് പറയുന്ന കോടിയേരി വ്യക്തമാക്കണം എന്ത് നുണയാണ് ഞാന്‍ പ്രചരിപ്പിക്കുന്നത് എന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts