മലയാളികൾക്ക് പ്രധാനമന്ത്രിയുടെ പുതുവൽസരാശംസകൾ

എല്ലാ മലയാളികൾക്കും പ്രധാനമന്ത്രിയുടെ നവവൽസരാശംസകൾ. “മലയാള വർഷത്തിന്റെ ആദ്യമാസമായ ചിങ്ങത്തിന്റെ  ആദ്യ ദിനത്തിൽ എല്ലാ മലായാളി സമൂഹത്തിനും പുതുവൽസരം നേരുന്നു. ഈ വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ്ടു വരട്ടെ ” ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.

Read More

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനു പകരം ചട്ടമ്പി സ്വാമി ദിനാചരണം

ശ്രീകൃഷ്ണ ജയന്തി ആഘോഷം വേണ്ടെന്ന് സിപിഎം തീരുമാനം. പകരം ചട്ടമ്ബിസ്വാമി ദിനാചരണം നടത്തും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍  വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഈ ഘോഷയാത്രയില്‍ ബഹുവര്‍ണ കൊടികളായിരിക്കും ഉപയോഗിക്കുക. ദൈവീക പരിവേഷങ്ങളുള്ള ഒന്നും തന്നെ ഘോഷയാത്രയിലുണ്ടാകില്ല.കഴിഞ്ഞ തവണ ഓണാഘോഷത്തിന്റെ സമാപനം എന്ന രീതിയിലാണ്ഘോഷയാത്ര നടത്തിയിരുന്നത്. ഇതില്‍ ശ്രീകൃഷ്ണന്റേതടക്കമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു.

Read More

പുഷ്പമേള ഗംഭീരമായി അവസാനിച്ചു;ഇത്തവണയും തേനീച്ചയുടെ ആക്രമണം.

ബെന്ഗളൂരു : പുഷ്പമേളയുടെ അവസാന ദിവസമായിരുന്ന ഇന്നലെ തേനിച്ചയുടെ കുത്തേറ്റു രണ്ടുപേര്‍ക്ക് പരിക്ക്.ഹനുമന്ത ഗൌഡ ,ശിവരാജ് കെ മാട്ടൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച ഉച്ചക്ക് ലാല്‍ബാഗ് വെസ്റ്റ് ഗേറ്റ് നു സമീപത്താണ് സംഭവം നടന്നത്. മരത്തിനു മുകളില്‍നിന്നും കൂട്ടത്തോടെ ഇരച്ചെത്തി യ തേനീച്ചക്കൂട്ടം താഴെയുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.പരിഭ്രാന്തരായ ജനം ചിതറി ഓടിയെങ്കിലും തേനീച്ചയുടെ കൂട്ട ആക്രമണത്തില്‍ രണ്ടുപേര്‍ കുഴഞ്ഞു വീഴുകയായിരുന്നു.സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരും അപകട നില തരണം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേള യില്‍ തേനീച്ചയുടെ കുത്തേറ്റു എഴുവയസ്സുകാരി മരിച്ചിരുന്നു.

Read More

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് പട്ടികയില്‍ ഒന്നാമതെത്തി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ മൂന്നാം ടെസ്റ്റിലും ഓസ്്ട്രേലിയ പരാജയപ്പെട്ടതോടെയാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഒന്നാമതെത്തിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം

Read More

കോടിയേരി ബാലകൃഷ്ണനെ കുമ്പളങ്ങ കള്ളനോടുപമിച്ച് ശ്രീനിവാസന്റെ തകര്‍പ്പന്‍ മറുപടി;ഇടതു അനുകൂലിയായ ശ്രീനിവാസന്റെ മാറ്റം കണ്ട് അണികളില്‍ അമ്പരപ്പ് !

തൃശൂര്‍ : പാര്‍ട്ടികള്‍ക്ക് വേണ്ടി രക്തസാക്ഷി ആകുന്നവരെ കുറിച്ച് പ്രമുഖ നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ പ്രതികരിച്ചത് രണ്ടു ദിവസം മുന്‍പായിരുന്നു,നഷ്ട്ടം ആ കുടുംബത്തി നു മാത്രമാണ് എന്നായിരുന്നു ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ അതിനു മറുപടിയുമായി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടു വരികയും അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷിയായത്‌ നാടിനു വേണ്ടിയന്നെന്നു അഭിപ്രായപ്പെടുകയും ചെയ്തു. നേതാക്കളും കുടുംബവും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷി ആകുന്നില്ല അവര്‍ ഗുണഭോക്താക്കള്‍ മാത്രമാണ് എന്നുമുള്ള തന്റെ അഭിപ്രായത്തിനു എതിരെ സി പി എം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രതികരണം…

Read More

ഇന്ത്യയുടെ ജിംനാസ്ടിക് ഹീറോ ദിപ കര്‍മാകര്‍ക്കും ജിത്തു റായക്കും ഖേല്‍രത്ന

ദീപാ കര്‍മാകര്‍ക്കും ജിത്തു റായക്കും ഖേല്‍രത്ന. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു . ദിപയ്ക്കു പുറമേ ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. റിയോ ഒളിമ്പിക്സില്‍ വോള്‍ട്ട് എന്നാ വിഭാഗത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച ദിപ കര്മാര്‍ക്കാര്‍ എന്നാ ത്രിപുരക്കാരി മെഡല്‍ ഒന്നും ലഭിച്ചില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തിയിരുന്നു

Read More

തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍

തിരുവനന്തപുരം- ചെന്നൈ റൂട്ടില്‍ ആദ്യമായി അതിവേഗ ഡബിള്‍ ഡക്കര്‍ ട്രെയിന്‍,ചെന്നൈ- ബാംഗ്ലൂര്‍ റൂട്ടില്‍ മാത്രമാണ് ഇതുവരെ ദക്ഷിണ റെയില്‍വേയ്ക്ക് ഡബിള്‍ ഡക്കര്‍ ട്രെയിനുണ്ടായിരുന്നത്,മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും എന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.ആഴ്ച്ചയില്‍ രണ്ടു ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.

Read More

അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു

അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നേരെ വംശീയ വിദ്വേഷം ആവര്‍ത്തിക്കുന്നു.  ഐ.എസുകാര്‍ എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും ചിക്കാഗോ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും യുവതികള്‍ പറഞ്ഞു. ഇസ്ലാമിക വേഷത്തിലെത്തിയ മാതാവും മകളുമാണ് അവഹേളനത്തിനും കൈയേറ്റത്തിനും ഇരയായത്.  യു.എസില്‍ ഈയിടെ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച സ്ത്രീകളെ പാര്‍ക്കില്‍ വച്ച്‌ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.

Read More

ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും

ഒളിംപിക്സ് വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം ടിന്റു ലൂക്ക ഇന്ന് മത്സരിക്കാനിറങ്ങും.എട്ടു ഹീറ്റ്സുകളുള്ള ആദ്യ റൗണ്ടില്‍ മൂന്നാം ഹീറ്റ്സിലാണ് ടിന്റുവിന്റെ മത്സരം. ദേശീയ റെക്കോര്‍ഡിനുടമയായ ടിന്റുവിന് ഇത് രണ്ടാം ഒളിംപിക്സാണ്,വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Read More

കബാലി നായികയുടെ ചൂടന്‍ രംഗങ്ങള്‍ വീണ്ടും തരംഗമാകുന്നു.

രാധിക ആപ്തെ എന്ന നടിയുടെ നഗ്ന വീഡിയോ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു,മുന്‍പ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഹൃസ്വ ചിത്രത്തിന് വേണ്ടി തുണിയുരിഞ്ഞ നടി,പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് വാര്‍ത്തകളില്‍ ഇടം നേടി.ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 12 സെക്കന്റ്‌ നീളമുള്ള വീഡിയോ പ്രചരിക്കുന്നതായി ആണ് പുതിയ റിപ്പോര്‍ട്ട്‌,പുതിയ ചിത്രമായ പര്ചാടിലെ രംഗമാണ് ഇത് എന്നും കേള്‍ക്കുന്നു.സഹതാരമായ ആദില്‍ ഹുസൈനുമായി ഉള്ള ഒരു കിടപ്പറ രംഗത്തില്‍ ആണ് നടി പൂര്‍ണനഗ്നയായി ഇഴുകി ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്‌. സൂപ്പര്‍ താരം അജയ് ദേവ്ഗന്‍ നിര്‍മിക്കുന്ന ഈ…

Read More
Click Here to Follow Us