ആംബുലന്‍സിന് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

മൂവാറ്റുപുഴ മീന്‍കുന്നത്ത് ഓടിക്കൊണ്ടിരിക്കുന്ന ആംബുലന്‍സിന് തീപിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ നാലു പേരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിനാണ് തീപിടിച്ചത്.

ആംബുലന്‍സ് ഒാട്ടത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വളവില്‍ വച്ചു തീപിടിച്ച ആംബുലന്‍സില്‍നിന്നു ഡ്രൈവര്‍ ചാടിയിറങ്ങി രണ്ടുപേരെ വലിച്ചു പുറത്തേക്കിട്ടു. വയനാട്ടില്‍ ബിസിനസ് സംബന്ധമായ ആവശ്യത്തിനുപോയ ജയിംസിനെ പനിയെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം മാറാതെവന്നതിനെത്തുടര്‍ന്ന് മകള്‍ അമ്ബിളിയും മകന്റെ ഭാര്യയുംകൂടി കല്‍പ്പറ്റയില്‍ച്ചെന്ന് ഇയാളെ കോട്ടയത്തേക്കു ചികില്‍സയ്ക്കായി കൊണ്ടുവരികയായിരുന്നു.

  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി

പൊട്ടിത്തെറിച്ച വാഹനം 400 മീറ്റര്‍ ചുറ്റളവില്‍ ചിതറിത്തെറിച്ചു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മരങ്ങള്‍ക്കു മുകളിലും അടുത്തുള്ള വീടുകള്‍ക്കു മുന്നിലും ചിതറിക്കിടക്കുകയാണ്. പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. ആംബുലന്‍സ് പുതിയതാണെന്നും നാലാമത്തെ ഒാട്ടമാണിതെന്നും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts