ദുബായിയില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. 20 യാത്രക്കാരുമായെത്തിയ മിനിബസ് എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.രാവിലെ എട്ട് മണിയോടെ അബുദാബിയിലേക്ക് കല്ലുമായെത്തിയ ട്രക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ആംബുലന്‍സും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.റോഡിന് നടുവില്‍ നിര്‍ത്തിയിട്ട ട്രക്കാണ് അപകടകാരണമെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ലഫ്. ഖമീസ് മത്തര്‍ അല്‍ മസെയ്ന വ്യക്തമാക്കി. ഇതാണ് മരണസംഖ്യ ഉയരുന്നതിനും ഇടയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
ഡെൻവർ: അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനം റൺവേയിലേക്ക്... -
ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
ജനീവ: വിനോദസഞ്ചാര കപ്പൽ കേന്ദ്രീകരിച്ചുണ്ടായ ഹന്താവൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ... -
വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന
വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ്...
