കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിന്റെ ഞെട്ടൽമാറും മുമ്പേ അതേ ട്രെയിനിന്റെ കോച്ചിന് തീയിട്ടതോടെ പ്രചരിച്ചത് വൻ കഥകൾ ആയിരുന്നു. കേരളത്തിൽ ഭീകരവാദം പിടിമുറുക്കിയെന്ന വിധത്തിൽ വിഷയം ഏറ്റെടുത്ത് നിരവധി പേർ രംഗത്തുവന്നു. പതിവുപോലെ വിദ്വേഷ പ്രതികരണങ്ങളും പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു. കാസർകോട് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തതു മുതൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞതുവരെ സമൂഹ മാധ്യമങ്ങളിൽ കമന്റുകളായി. എലത്തൂരിൽ മൂന്നുപേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസിന്റെ ബോഗികൾ സീൽചെയ്ത് സൂക്ഷിച്ച പാളത്തിനു സമീപമാണ് അതേ ട്രെയിനിന്റെ ഒരു കോച്ച് പൂർണമായി കത്തിനശിച്ചത്.…
Read MoreTag: train
ഒഡിഷ ട്രെയിനപകടത്തിൽപെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഭുവനേശ്വർ: ഒഡിഷ ട്രെയിനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Read Moreട്രെയിനിലെ തീപ്പിടിത്തം ; ബംഗാൾ സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിൽ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പശ്ചിമബംഗാൾ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്ന് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുൻപ് ട്രെയിനിന് സമീപം ഒരാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടർന്നാണ് ബംഗാൾ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.
Read Moreട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന
കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ…
Read Moreട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreവന്ദേ ഭാരതിനു നേരെ കല്ലേറ് ; ഇതുവരെ മാറ്റിയത് 64 ചില്ലുകൾ
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് ഈ ട്രെയിനു നേരെ കല്ലേറ് നടക്കുന്നത് . വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ ഫെബ്രുവരിയും ദക്ഷിണ–പശ്ചിമയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കല്ലേറിനെ തുടർന്ന് ഇതുവരെ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ…
Read Moreബെംഗളുരു- ചെന്നൈ ട്രെയിൻ പാളം തെറ്റി
ബെംഗളുരു: ചെന്നൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബിൾ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം. ട്രെയിനിന്‍റെ ചക്രങ്ങള്‍ പാളം തെറ്റിയെങ്കിലും ബോഗികള്‍ മറിയാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപകടത്തില്‍പെട്ട ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാവും.
Read Moreപാളത്തിൽ മരം വീണു, ദുരന്തം ഒഴിവാക്കിയത് ചന്ദ്രാവതി
ബെംഗളൂരു: പാളത്തിന് കുറുകെ വീണ മരത്തില്‍ ഇടിക്കും മുമ്പേ മംഗളൂരു സെന്‍ട്രല്‍-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിര്‍ത്തിച്ചത് കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയാണ്. പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കും ഇടയില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനഃപാഠമാണ്. ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു ചന്ദ്രാവതി. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം കേട്ടു . മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ…
Read Moreട്രെയിനിലെ തീവയ്പ്പ്, അക്രമിയുടെ രേഖചിത്രം പോലീസ് പുറത്തു വിട്ടു
കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സംഭവത്തിൻ്റെ ദൃക്‌സാക്ഷികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ തെളിവാണ് പോലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാൾക്കായി വ്യാപക തെരച്ചിലിലാണ് പോലീസ് സംഘങ്ങൾ. സംഭവത്തിൽ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ – കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ…
Read Moreഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു
ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.
Read More