ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തി അമൃത സുരേഷ് 

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും നെഗറ്റീവ് കമന്റുകളുടെ രൂപത്തിലെത്തുന്ന ആക്രമണം ഇരട്ടിച്ചു.

ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

‘ സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചത്. ഇപ്പോള്‍ രണ്ട് തവണ ചൂടുവെള്ളത്തില്‍ വീണ അവസ്ഥയാണ്. ഗോപി സുന്ദറിനും എനിക്കും ഇടയില്‍ സംഗീതമെന്ന ഒരു കോമണ്‍ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയില്‍ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുള്‍ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങള്‍ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തില്‍ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്പോള്‍ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോയെന്നും അമൃത സുരേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts