വന്ദേ ഭാരതിനു നേരെ കല്ലേറ് ; ഇതുവരെ മാറ്റിയത് 64 ചില്ലുകൾ 

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് ഈ ട്രെയിനു നേരെ കല്ലേറ് നടക്കുന്നത് . വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ ഫെബ്രുവരിയും ദക്ഷിണ–പശ്ചിമയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

  നാളത്തെ നമ്മ മെട്രോ റെയിൽ സർവ്വീസിൽ മാറ്റം

കല്ലേറിനെ തുടർന്ന് ഇതുവരെ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ മാറ്റിയത്. വലിയ ജനൽ ചില്ലിന് 12,000 രൂപയാണു വില. മാറ്റിയിടാൻ കൂലിയായി 8000 രൂപയും വരും. ഇതുവച്ചു നൽകിയാൽ തന്നെ കല്ലേറിനെ തുടർന്ന് സാമ്പത്തിക ചെലവ് ലക്ഷങ്ങൾ കടക്കും. കർണാടകയിലാണ് ഏറ്റവും കൂടുതൽ ആക്രമണം. തമിഴ്നാട്ടിൽ ഏഴു സംഭവങ്ങളിൽ ഏഴു ജനൽ ചില്ലുകൾ ഉടച്ചുകളഞ്ഞു. ബാക്കി ആക്രമണങ്ങളെല്ലാം ഉണ്ടായതു കർണാടകയിലാണ്. ബെംഗളൂരു ഡിവിഷനു കീഴിൽ മാത്രം 26 ജനൽ ചില്ലുകളാണ് വിവിധ സമയങ്ങളിൽ കല്ലേറുകളിലൂടെ തകർന്നത്. രാമനഗരയ്ക്കും മാണ്ഡ്യയ്ക്കും ഇടയിൽ 10 തവണ ആക്രമിക്കപ്പെട്ടു. 16 തവണ ബെംഗളൂരു കൺട്രോൺമെന്റിനും മേലൂരിനും ഇടയിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു
[masterslider id="10"]

Related posts

Click Here to Follow Us