മോക്ഷം പ്രാപിക്കാൻ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ച നിലയിൽ 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഉള്‍പ്പടെ നാലു പേർ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍.

തമിഴ്‌നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവർ മോക്ഷം പ്രാപിക്കാൻ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസർ (40), സുഹൃത്ത് രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

ഇവരുടെ ഫോണില്‍ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.

തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു.

ദേവിയും ദേവനും വിളിച്ചതിനാല്‍ വീണ്ടും തിരുവണ്ണാമലയില്‍ എത്തിയെന്നാണ് ഫോണിലെ വീഡിയോയില്‍ പറയുന്നത്. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജില്‍ ഇവർ മുറിയെടുത്തത്. വെെകുന്നേരം ആറ് മണിയോടെ ഒരു ദിവസത്തേക്ക് കൂടി നില്‍ക്കുന്നതായി ലോഡ്ജിലെ അധികൃതരെ ഇവർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെ ജീവനക്കാർ മുറിയുടെ വാതില്‍ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ ലോഡ്ജ് അധികൃതർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

പോലീസ് എത്തി വാതില്‍ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. വേറെ ആർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നത് ഉള്‍പ്പടെ അന്വേഷിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts