വന്യജീവിസങ്കേതങ്ങൾക്കരികെ മദ്യശാലകൾ; നടപടിവേണമെന്ന് ആവശ്യം ; പ്രതിഷേധവുമായി പരിസ്ഥിതിസംരക്ഷകരും

ബംഗളുരു : നാഗർഹോളെ കടുവസങ്കേതത്തിനരികെയുള്ള മദ്യശാലകൾ പൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ കടുവസംരക്ഷണ അതോറിറ്റി.

വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതോറിറ്റി ബെംഗളൂരു റീജണൽ ഓഫീസ് കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് വാർഡന് കത്തയച്ചു.

ഇതിനുപുറമെ മൈസൂരു-കേരള അതിർത്തിയിലുള്ള വന്യജീവിസങ്കേത കേന്ദ്രമായ കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേയും നടപടിവേണമെന്ന് ആവശ്യമുയർന്നു.

കബനി നദിക്കരയിലെ മദ്യശാലകൾക്കെതിരേ ബെലഗാവി വന്യജീവിസംരക്ഷകൻ ഗിരിധർ കുൽക്കർണിയാണ് ദേശീയ കടുവസംരക്ഷണ അതോറിറ്റിക്ക് കത്തയച്ചത്. ഗിരിധർ കുൽക്കർണിയുടെ കത്തും അതോറിറ്റി വനംവകുപ്പിന് കൈമാറി.

  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ഇവിടങ്ങളിലുള്ള മദ്യശാലകൾക്കെതിരേ പരിസ്ഥിതിസംരക്ഷണ പ്രവർത്തകരിൽനിന്നടക്കം പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അതോറിറ്റി വിഷയത്തിലിടപെട്ടത്.

1972-ലെ വന്യജീവിസംരക്ഷ നിയമ (33എ)പ്രകാരം വന്യജീവിസങ്കേതത്തിനരികിൽ മദ്യശാലകളാരംഭിക്കുന്നത് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിപ്രകാരമേ പാടുള്ളൂവെന്നാണ്.

എന്നാൽ, ഇത്തരം മദ്യശാലകൾ പ്രവർത്തിക്കുന്നത് ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതാണെന്നാണ് അതോറിറ്റിയുടെ കത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts