ഇനി ഓൺ ടൈം : ഈ ദിവസങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന്റെ പ്രഖ്യാപിച്ച സമയ മാറ്റം റദ്ദാക്കി റെയിൽവേ:

ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന് നേരത്തെ പ്രഖ്യാപിച്ച സമയ മാറ്റം റദ്ദാക്കി റെയിൽവേ.

നേരത്തെ, ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.

സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ വാർത്താ കുറിപ്പിൽ ഈ സമയമാറ്റം റദ്ദാക്കി നേരത്തെയുള്ള അതേ സമയത്ത് സർവീസ് തുടരുമെന്ന് അറിയിച്ചു

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

നേരത്തെ, ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ്- കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബർ 23,24,25,27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടുമെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചത്.

പുതിയ അറിയിപ്പ് അനുസരിച്ച് ഡിസംബർ, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ സ്ഥിരം സമയക്രമത്തിൽ സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
[masterslider id="10"]

Related posts