ബെംഗളൂരുവിൽ ട്രെയിൻ തട്ടി 19 കാരി ഉൾപ്പടെ മൂന്നുപേർ മരിച്ചു

death

ബെംഗളൂരു : ബെംഗളൂരുവിൽ രണ്ടുസംഭവങ്ങളിലായി തീവണ്ടിതട്ടി മൂന്നുപേർ മരിച്ചു.

മൈസൂരുവിലെ ബി.സി.എ. വിദ്യാർഥിനി ശ്രേയ (19), ബിന്നിപേട്ട് സ്വദേശി കെ.പി. സൂര്യ (23), കെ.പി. അഗ്രഹാര സ്വദേശി ശരത് (27) എന്നിവരാണ് മരിച്ചത്.

ശ്രേയ കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലും മറ്റു രണ്ടുപേർ ബിന്നിപേട്ട് റെയിൽവേ ഗേറ്റിലുണ്ടായ അപകടത്തിലുമാണ് മരിച്ചത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

സുഹൃത്തുക്കൾക്കൊപ്പം ചെന്നൈയിൽ പോയി തീവണ്ടിയിൽ മടങ്ങി വരുകയായിരുന്നു ശ്രേയ.

ഭക്ഷണ സാധനങ്ങൾ വാങ്ങാനായി പ്ലാറ്റ്‌ഫോമിൽ ഇറങ്ങി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ഓടി കയറുന്നതിനിടെ കാൽവഴുതി തീവണ്ടിക്ക് അടിയിൽ വീഴുകയായിരുന്നു.

ബിന്നിപ്പേട്ട് റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിൽനിന്ന് മദ്യപിക്കുന്നതിനിടെയാണ് സൂര്യയും ശരത്തും തീവണ്ടി തട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts