പുതുവത്സരാഘോഷം: മെട്രോയും ബിഎംടിസി ബസ് സർവീസ് സമയവും നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : പുതുവത്സര രാവിൽ നഗരത്തിലുണ്ടാകാൻ സാധ്യതയുള്ള ജനത്തിരക്ക് കണക്കിലെടുത്ത് നമ്മ മെട്രോ സർവീസ് സമയം നീട്ടി.

പർപ്പിൾ ലൈനിലും (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) ഗ്രീൻ ലൈനിലും (തെക്ക് – വടക്ക് ഇടനാഴി) രാത്രി വൈകിയും സർവീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

വൈറ്റ്ഫീൽഡ്, ചല്ലഘട്ട, മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ നാലു ടെർമിനൽ സ്റ്റേഷനുകളിൽനിന്നും അവസാന മെട്രോ ട്രെയിൻ പുറപ്പെടുന്നത് ജനുവരി ഒന്ന് പുലർച്ചെ രണ്ടിനായിരിക്കും. മജെസ്റ്റിക്കിൽ നിന്ന് നാലു ദിശകളിലേക്കുമുള്ള അവസാന മെട്രോ പുറപ്പെടുന്നത് പുലർച്ചെ 2.40-നായിരിക്കുമെന്നും ബി.എം.ആർ.സി.എൽ. അറിയിച്ചു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

31-ന് രാത്രി 11-ന് ശേഷം ഓരോ പത്ത് മിനിറ്റിലും ട്രെയിൻ സർവീസുണ്ടാകും. രാത്രി 11-ന് ശേഷം ട്രിനിറ്റിയിൽ നിന്നോ കബൺ പാർക്കിൽ നിന്നോ ഏതു സ്‌റ്റേഷനിലേക്ക് പോകുന്നവർക്കും 50 രൂപയുടെ റിട്ടേൺ യാത്ര പേപ്പർ ടിക്കറ്റ് ഉപയോഗിക്കാം.

ഈ ടിക്കറ്റുകൾ രാത്രി എട്ടു മുതൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും മുൻകൂറായി വാങ്ങാനാകും. ക്യു.ആർ. കോഡ് ടിക്കറ്റും സ്മാർട്ട് കാർഡ് ടിക്കറ്റും പതിവുപോലെയുണ്ടാകും.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തുന്നത്. ആഘോഷങ്ങൾ നടക്കുന്ന പ്രധാന സ്ഥലങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ ഏർപ്പെടുത്തും.

31-ന് വൈകീട്ട് മുതൽ ഈ സ്ഥലങ്ങളിൽ ആളുകൾ എത്തിത്തുടങ്ങും. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബി.എം.ടി.സി.യും രാത്രി വൈകി സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts