വീണ്ടും കുഞ്ഞു സന്തോഷവുമായി പേളി മാണി!!! പുതിയ വീഡിയോയുമായി താരം

യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി.

യൂട്യൂബില്‍ പേളി ഏത് വീഡിയോ പങ്കുവച്ചാലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്.

ഇപ്പോഴിതാ, പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിംഗ് ലിസ്റ്റില്‍‌ വീഡിയോയുണ്ട്.

ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്.

ഈ വ്ലോഗിന്റെ അവസാന ഭാഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പേളിയുടെ ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നത്.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ, അതിപ്പോള്‍ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്.

വൈകാതെ നിങ്ങളോട് പറയും. ഇപ്പോള്‍ പറഞ്ഞാല്‍ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്.

ഇതോടെയാണ് പേളിയുടെ സന്തോഷവാർത്തയെ സംബന്ധിച്ച ചർച്ചയാണ് കമന്റ് ബോക്സില്‍ നിറഞ്ഞത്.

പേളിക്കും ശ്രീനിഷിനും പുതിയ കുഞ്ഞ് പിറക്കാൻ പോകുകയാണോ, പുതിയ അതിഥി കൂടി എത്താൻ പോകുന്നു എന്നൊക്കെയാണ് കൂടുതല്‍ പേരും സംശയം പ്രകടിപ്പിച്ചത്.

പേളി സ്ക്രിപ്റ്റ് റൈറ്റ് ചെയ്യുന്നുണ്ടെന്ന് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

അതിനാല്‍, സ്ക്രിപ്റ്റ് റൈറ്റിംഗുമായി ബന്ധപ്പെട്ടതാണോ ഹാപ്പി ന്യൂസ് എന്നാണ് മറ്റ് ചിലർ ചോദിച്ചത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കൊച്ചിയുടെ ഹൃദയഭാഗത്ത് കായലിനോട് ചേർന്നാണ് ഇരുവരും ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയത്.

ഒഴിവ് സമയത്ത് താമസിക്കാൻ വേണ്ടിയാണ് പുതിയ വീടെന്നാണ് പേളി ഫ്ലാറ്റിനെ കുറിച്ച്‌ പറഞ്ഞത്.

താനൊരു പുസ്തകം എഴുതുന്നുണ്ടെന്നും എപ്പോഴും എഴുതുന്നതിനായി ഹോട്ടലിലും റിസോർട്ടിലും പോയി താമസിക്കാറുണ്ട്.

ഇത് പ്രാക്ടിക്കല്‍ അല്ലെന്നാണ് പേളിയുടെ വാക്കുകള്‍.

ഇതിനെല്ലാം വേണ്ടിയാണ് പുതിയ വീടെന്നാണ് ഇരുവരും പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
[masterslider id="10"]

Related posts