ബെംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥി പോസ്റ്റു ചെയ്ത ദുരിതയാത്ര റീൽ വൈറലായി

പത്തനംതിട്ട : ബെംഗളൂരുവിൽ പഠിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ 11 ലക്ഷംപേരാണ് കണ്ടത്.

ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് കേരളത്തിലേക്കു വരാൻ തീവണ്ടിയിലെ ജനറൽ കംപാർട്ട്മെന്റിൽ കയറാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ വീഡിയോയാണ്.

ക്രിസ്മസ്-പുതുവത്സര അവധിക്ക്‌ നാട്ടിലെത്താൻ മതിയായ യാത്രാസൗകര്യങ്ങളില്ലെന്നത് കുറേക്കാലമായുള്ള പ്രശ്നമാണ്.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താനുള്ള ഇടംനേടി മണിക്കൂറുകൾനിന്നെങ്കിലും നാട്ടിലെത്താനാണ് വിദ്യാർഥികൾ ശ്രമിക്കുന്നത്.

സീസൺ സമയത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ ഇരട്ടിയിലധികം തുകയാണ് ഈടാക്കുക. തത്‌കാൽ പോലും ലഭിക്കില്ല.

21, 22, 23 തീയതികളിൽ രാവിലെ മുതൽ തത്‌കാൽ ടിക്കറ്റെടുക്കാൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികളുടെ കാത്തിരിപ്പായിരുന്നെന്ന് ജോജോ പറയുന്നു. പുലർച്ചെ പായും പുതപ്പുമായി വന്ന് വരിയിൽ കിടക്കുന്ന വിദ്യാർഥികളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് കാർഡുകളുടെ കാലം കഴിഞ്ഞു; മെട്രോയും ബസ്സും ഇനി ഒരൊറ്റ കയ്യിൽ; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
[masterslider id="10"]

Related posts

Click Here to Follow Us