സ്കൂളിലേക്കുള്ള പാൽ പൊടി കടയിൽ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കൊല്ലേഗലില്‍ സർക്കാർ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള കർണാടക മില്‍ക്ക് ഫെഡറേഷൻ (കെ.എം.എഫ്) പാല്‍പ്പൊടി അനധികൃതമായി കടയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് പോലീസ് കടയില്‍ സൂക്ഷിച്ച നില‍യില്‍ പാല്‍പ്പൊടി കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഈദ്ഗാഹ് മൊഹല്ല സ്വദേശി നയാസ് പാഷയെ (25) അറസ്റ്റ് ചെയ്തു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

90 കിലോ പാല്‍പ്പൊടിയാണ് പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തിയത്.

പിടിച്ചെടുത്ത പാല്‍പ്പൊടി സഹിതം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts