ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…
Read MoreTag: theft
നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികൾ പിടിയിൽ
ബെംഗളൂരു: നായ്ക്കുട്ടിയെ മോഷ്ടിച്ച കേസില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്നാണ് പനങ്ങാട് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയാണ് ഇരുവരും മോഷ്ടിച്ചത്. 20,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ചാണ് കടത്തിയത്. നായ്ക്കുട്ടി ശബ്ദമുണ്ടാക്കാതിരുന്നതിനാലാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന കൂട് കണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് രണ്ട് പേര്‍ നായ്ക്കുട്ടിയെ എടുത്ത് ഹെല്‍മെറ്റില്‍ ഒളിപ്പിച്ചു കടത്തുന്നത് അറിഞ്ഞത്. നിഖില്‍, ശ്രേയ എന്നിവരാണ് അന്വേഷണത്തില്‍ പോലീസിന്റെ പിടിയിലായത്. കടയുടമകള്‍ പോലീസില്‍ പരാതി…
Read Moreമലയാളി വിദ്യാർഥിയ്ക്ക് നേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണും പണവും കവർന്നു.
ബെംഗളൂരു: കലാശിപാളയയിൽ മലയാളി വിദ്യാർഥിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നു. തലശ്ശേരി മഞ്ഞാടി സ്വദേശി കെ.പി.അർജുൻ (20) ആണ് കവർച്ചയ്ക്കിരയായത്.ഇന്നലെ വെളുപ്പിന് നാട്ടിൽ നിന്നെത്തിയ അർജുൻ കലാശിപാളയയിൽ ബസിറങ്ങി നാഗസന്ദയിലെ താമസസ്ഥലത്തേക്ക് പോകാൻ കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ജാമിയ മസ്ജിദിന് സമീപത്തെ ഇടറോഡിൽ വച്ച് 2 പേർ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തി കാണിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങളും കീറി. നാഗസന്ദ്ര സെന്റ് പോൾസ്…
Read Moreഗ്രാമീൺ ബാങ്കിൽ കവർച്ച, 3.5 കോടിയുടെ സ്വർണവും 14 ലക്ഷം രൂപയും കവർന്നു
ബെംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് ബാങ്ക് കുത്തിത്തുറന്ന് 3.5 കോടിയുടെ സ്വർണാഭരണങ്ങളും 14 ലക്ഷം രൂപയും കവർന്ന് മോഷ്ടാക്കൾ. കർണാടകയിലെ ദൊഡ്ഡബല്ലാപൂർ താലൂക്കിലെ ജി.ഹോസഹള്ളിയിലുള്ള കർണാടക ഗ്രാമീൺ ബാങ്കിൽ നവംബർ 26ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മോഷണത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ടി പരിശോധന നടത്തി. ഹൊസഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreബൈക്ക് മോഷണം 2 പേർ പിടിയിൽ
ബെംഗളൂരു: ടെസ്റ്റ് ഡ്രൈവിംഗിനായി കൊണ്ടു പോകുന്ന ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ 2 യുവാക്കൾ അറസ്റ്റിൽ. ഡി. ജെ ഹള്ളി സ്വദേശി യാസിൻ, സഹായി ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.15 ലക്ഷം വിലമതിക്കുന്ന 19 വാഹനങ്ങൾ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ പരസ്യം നൽകുന്നവരെ ബന്ധപ്പെട്ടവരെ ടെസ്റ്റ് ഡ്രൈവിംഗ് നിടെ വണ്ടിയുമായി കടന്നു കളയുകയാണ് പ്രതികളുടെ പതിവ് രീതി.
Read Moreകവർച്ചയ്ക്ക് എത്തിയ ആൾ വീടിനുള്ളിൽ മരിച്ച നിലയിൽ
ബെംഗളൂരു: വിദേശ യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയ ദമ്പതികൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം. വീട്ടിലെ പൂജാമുറിയുടെ ഫാനില്‍ ഒരു കവര്ച്ചക്കാരന് തൂങ്ങി മരിച്ച നിലയിലാണ് കണ്ടത് . രക്ഷപ്പെടാന്‍ ഏറെ വഴികളുണ്ടായിട്ടും കള്ളന് എന്തിനാണ് ഇവിടെ തൂങ്ങിമരിച്ചതെന്ന സംശയം പോലീസിനെയും കുഴക്കുന്നു. ഇന്ദിരാനഗറിലെ ഈശ്വര്‍ നഗറിലെ വീട്ടിലാണ് സംഭവം. 46കാരനായ അസം സ്വദേശി ദിലീപ് ബഹദൂര്‍ എന്ന ദിലീപ് കുമാറാണ് മരിച്ചത്. വീട്ടുടമസ്ഥനായ സോഫ്റ്റ്വെയര് ആര്‍ക്കിടെക്ചര്‍ ശ്രീധര്‍ സാമന്തറോയും ഭാര്യയും സെപ്റ്റംബര്‍ 20നാണ് യൂറോപ് യാത്രക്കായി പുറപ്പെട്ടത്. ഒക്ടോബര്‍ 20ന് പുലര്‍ച്ചെ…
Read Moreമോഷണം, കർണാടകയിൽ മലയാളി അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു.മുഹമ്മദാണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾ കൊനാജെ, വിറ്റൽ, ബന്ത്‌വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Read Moreപതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…
Read Moreഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് 105 മൊബൈൽ മോഷ്ടാക്കൾ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത് 105 മൊബൈൽ മോഷ്ടാക്കൾ. ഇവരിൽ നിന്നും 86 ലക്ഷം രൂപ വില മതിക്കുന്ന 928 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കാൽനട യാത്രക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടി പറിച്ചെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി.
Read Moreതാമസക്കാരില്ലാത്ത വീടുകളിൽ കവർച്ച പതിവാകുന്നു
ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപൊക്ക പ്രശ്നം രൂക്ഷമായിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്നും തമാസക്കാർ മാറിയതോടെ കവർച്ച സംഘത്തിന്റെ വിളയാട്ടം തുടരുകയാണ്. സർജാപുര റോഡിലെ റെയിൻബൊ ഡ്രൈവിലെ താമസക്കാരില്ലാത്ത മൂന്ന് വില്ലകളിൽ ആണ് മോഷണം നടന്നത്. വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ തമാസക്കാരെ മാറ്റി പാർപ്പിച്ചത്. ബിസിനസുകാരനായ ധർമതേജ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻ. മഞ്ജു നാഥ്, ഉദയ ഭാസ്കർ എന്നിവരുടെ വീടുകളിൽ ആണ് കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകാരണങ്ങളും നഷ്ടപ്പെട്ടതായി ഉടമസ്ഥർ പറഞ്ഞു.
Read More