ബെംഗളൂരു: രാഷ്ട്രീയം വിട്ടിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടി ബി ജെപിയില്‍ ചേരുമെന്നും നടി സുമലത. ‘ഇത്തവണ മത്സരിക്കുന്നില്ല: സ്വതന്ത്രയായി മത്സരിക്കില്ല. ബിജെപിജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരില്ല. എന്നാല്‍ രാഷ്ട്രീയം വിട്ടിട്ടില്ല. രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മള് നില്‍ക്കണം’- മണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ സുമലത പറഞ്ഞു. എംപി സീറ്റ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു. ‘എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാന്‍, നാളെ മറ്റൊരാള്‍ എംപിയായി വരും.…
Read MoreTag: sumalatha
കുമാരസ്വാമിയെ നേരിടാൻ സുമലത?
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന വാർത്തകൾ. ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്.…
Read Moreഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സുമലത
ബെംഗളൂരു: മണ്ഡ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എ സുമലത എംപി നിലവിലെ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ഇന്ന് ഉച്ചയ്ക്ക് മണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. മണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി ‘സ്വച്ഛ് മണ്ഡ്യ’ വേണമെന്നും സുമലത പറഞ്ഞു. രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കുള്ള…
Read Moreസുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി
ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…
Read Moreബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട് ; സുമലത
ബെംഗളൂരു: തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്. ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചനയിൽ ഉണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മണ്ഡ്യയിൽ വലിയ റാലി നടത്തി അറിയിക്കുമെന്നും സുമലത പറഞ്ഞു. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. ഒരു തീരുമാനത്തിലെത്തിയാൽ മണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ വച്ചായിരിക്കും തീരുമാനമറിയിക്കുക സുമലത അറിയിച്ചു.
Read Moreസുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം
ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.
Read Moreസ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത
ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…
Read Moreമൈസൂരു-ബെംഗളൂരു 10-വരി എക്സ്പ്രസ് വേയിലെ പിഴവുകൾ പരിഹരിക്കണം; ഗഡ്കരിയോട് അഭ്യർത്ഥിച്ച് സുമലത
ബെംഗളൂരു: മണ്ഡ്യ എംപി എ സുമലത തന്റെ നിയോജക മണ്ഡലത്തിലെ മൈസൂരു-ബെംഗളൂരു 10-വരി എക്സ്പ്രസ് വേ മൂലമുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ സമീപിച്ചു. അടുത്തിടെ സുമലത ഗഡ്കരിയെ കാണുകയും അശാസ്ത്രീയമായ ഡിസൈൻ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതെങ്ങനെയെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. അണ്ടർപാസുകളുടെയും പ്രവേശന, എക്സിറ്റ് പോയിന്റുകളുടെയും അഭാവം മൂലം മണ്ഡ്യ ജില്ലയിലെ കർഷകർ പ്രശ്നങ്ങൾ നേരിടുന്നതായും സുമലത ഊന്നിപ്പറഞ്ഞു. കൃഷിക്ക് സൗജന്യമായി വെള്ളം ഒഴുകുന്നതിന് അഴുക്കുചാലുകൾ സൃഷ്ടിക്കുന്നതിന് പകരം കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ചു. പാലങ്ങളിൽ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്,…
Read Moreകർണാടക എംപി സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കും
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്തയാഴ്ച കർണാടക സന്ദർശനം നടക്കാനിരിക്കെയാണ് സ്വതന്ത്ര മാണ്ഡ്യ എംപി സുമലത അംബരീഷ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്. നടനും രാഷ്ട്രീയ നേതാവുമായ എം എച്ച് അംബരീഷിന്റെ ഭാര്യ സുമലത ബിജെപിയിൽ ചേരുമെന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. “2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ടിക്കറ്റിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു, എന്നാൽ ഏത് പാർട്ടിയിൽ ചേരണമെന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ” സുമലത അടുത്തിടെ പറഞ്ഞിരുന്നു. ഖേലോ ഇന്ത്യ ഗെയിമുകളുടെ…
Read More