ഗുണ്ടൂർ: യൂട്യൂബിലെ ട്യൂട്ടോറിയലുകൾ കണ്ട് മാർച്ച് 30ന് ഗുണ്ടൂർ ജില്ലയിലെ ഫിരങ്കിപുരത്ത് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പി രാജേഷ് എന്നയാളാണ് അറസ്റ്റിലായ പ്രതി. ഐടിഐ പൂർത്തിയാക്കിയ രാജേഷ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും പോലീസ് പറഞ്ഞു. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി, യൂട്യൂബിലൂടെ ബാങ്ക് സ്ട്രോങ്റൂം തുറക്കാൻ പഠിച്ച ശേഷമാണ് രാജേഷ് ബാങ്കുകൾ കൊള്ളയടിക്കാൻ പദ്ധതിയിട്ടത്. മാർച്ച് 30ന് ബാങ്കിന്റെ സ്ട്രോങ്റൂം അലാറം മുറിച്ച ശേഷമാണ് ലോക്കർ തുറക്കാൻ ശ്രമിച്ചത്. എന്നാൽ ബാങ്ക് മാനേജരുടെ മൊബൈൽ ഫോണിലേക്ക് അലേർട്ട് അയച്ചു.തുടർന്ന് ബാങ്ക് മാനേജർ…
Read MoreTag: Robbery
ബാങ്ക് കവർച്ച ആറു കോടിയുമായി കവർച്ചക്കാർ കടന്നു
ബെംഗളൂരു: കർണാടകയിലെ ബെലഗാവിലുള്ള സഹകരണ ബാങ്കിൽ കവർച്ച നടന്നു. 6 കോടി വിലമതിക്കുന്ന സ്വർണവും പണവുമായി കവർച്ചക്കാർ കടന്നതായി പോലീസ് അറിയിച്ചു. 4.37 കോടി രൂപയും 1.63 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പ്രതികൾ തട്ടിയെടുക്കുകയാണ് ഉണ്ടായത്. ബാങ്കിലെ സി സി ടി വി യും ഡി വി ആറും മോഷണത്തിൽ നഷ്ടപെട്ടിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട ആളുകളെ സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. ലോക്കർ തകർക്കാതെ ആണ് മോഷണം നടന്നിട്ടുള്ളത് ബാങ്കിനുള്ളിൽ നിർബന്ധിത പ്രവേശനവും ഉണ്ടായിട്ടില്ല…
Read Moreകാറിന്റെ ചില്ലുകൾ തകർത്ത് 50,000 രൂപയും ലാപ്‌ടോപ്പും കവർന്നു
ബെംഗളൂരു : പോലീസ് ഇൻസ്‌പെക്ടറുടെ കാറിന്റെ ചില്ല് തകർത്ത് ലാപ്‌ടോപ്പും ഹാർഡ് ഡിസ്‌കും മൂന്ന് പെൻഡ്രൈവുകളും 50,000 രൂപയും അജ്ഞാതരായ ക്രിമിനലുകൾ അപഹരിച്ചു. റേസ് കോഴ്‌സ് റോഡിൽ കാർ പാർക്ക് ചെയ്‌തിരുന്ന കാറിലാണ് മോഷണം നടന്നത്. 10 ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ അരുൺ സലുങ്കെ ജനുവരി 31-ന് സ്വകാര്യ ജോലിക്കായി ആനന്ദ് റാവു സർക്കിളിൽ എത്തിയതായിരുന്നു. റേസ് കോഴ്‌സ് റോഡിലെ കോൺഗ്രസ് ഓഫീസ് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെഎ 53/എംഇ 5959 രജിസ്‌ട്രേഷനുള്ള…
Read Moreഅൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളി കൊള്ളയടിക്കപ്പെട്ടു.
ബെംഗളൂരു: ബാനസവാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഓട്ടോയിൽ പോവുകയായിരുന്നു മലയാളി യാത്രക്കാരനെ അൾസൂരിൽ വെച്ച് ഒരു സംഘം കൊള്ളയടിച്ചു. പുലർച്ചെ ബാനസവാഡി ട്രെയിൻ ഇറങ്ങിയശേഷം നീലസാന്ധ്രയിലെ തന്റെ താമസ സ്ഥലത്തേയ്ക് പോകവെയാണ് സംഭവം. അൾസൂർ ആർ.ബി.എൻ.എസ്. ഗ്രൗണ്ടിന് സമീപത്തുവച്ചാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം കബീറിനെയും ഓട്ടോഡ്രൈവറും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവർ മാറിയതോടെ കബീറിന്റെ കൈവശമുണ്ടായിരുന്ന 3500 രൂപ തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു. മൊബൈൽ ഫോൺ ബാഗിൽ ആയിരുന്നതിനാൽ അത് നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ഓട്ടോഡ്രൈവറുടെ ഒത്താശയോടുകൂടിയാണോ കവർച്ച…
Read Moreമലയാളി യുവാവിനെ കുത്തിവീഴ്ത്തി കവർച്ച
ബെംഗളൂരു : ലാൽബാഗിനു സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും ഫോണും കവർന്നു. ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫയാസ് മുഹമ്മദിനാണ് ((23 ) കുത്തേറ്റത്. കഴിഞ്ഞ ദിവസം വെളുപ്പിന് ലാൽബാഗ് ഈസ്റ്റ് ഗേറ്റിന് സമീപം ടാക്സി കത്ത് നിൽക്കുന്ന സമയം ബൈക്കിൽ ഒരു സംഘം എത്തുകയും കത്തി ചൂണ്ടി പണവും ഫോണും നൽകാൻ പറഞ്ഞു എന്നാൽ വിസമ്മതിച്ച ഫയാസിന്റെ കഴുത്തിന് താഴെ മുറിവേൽപ്പിക്കുകയും പണവും ഫോണും കവരുകയും ചെയ്തു.
Read Moreലോറി ഡ്രൈവർക്കു നേരെ ആക്രമണം
ബെംഗളൂരു: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ നിന്നും ഇറച്ചി കോഴികളുടെ നഗരത്തിലേക്ക് വരുകയായിരുന്ന ലോറി സുമനഹള്ളിയിൽ വെച്ച് കവർച്ച സംഘം ആക്രമിച്ചു. ലോറി ഡ്രൈവർ ആയ കോട്ടപ്പക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന 1.3 ലക്ഷം രൂപ അക്രമി സംഘം കവർന്നു. ഇന്നലെ രാത്രിയോടുകൂടി ആയുധങ്ങളുമായി കാറിലെത്തിയ സംഘം ലോറി തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് കോട്ടപ്പ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreജോസ് ആലുക്കാസ് ജൂവലറിയിൽ വൻ കവർച്ച.
ചെന്നൈ : ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് 35 കിലോഗ്രാം വരുന്ന സ്വർണ – വജ്രാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവർച്ച നടന്നത്. 35 കിലോ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വർണാഭരണങ്ങളെക്കാൾ കൂടുതൽ വജ്രാഭരണങ്ങളാണ് കവർന്നിരിക്കുന്നത്. മോഷ്ടാക്കൾ ജൂവലറിയുടെ പിൻവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കയറിയത് എന്നാണു പ്രാഥമിക നിഗമനം. ഉത്തരേന്ത്യൻ സംഘമാണോ കവർച്ചയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പോലീസ്‌നായ ഉൾപ്പെടെയുള്ള സന്നാഹവുമായി ജൂവലറിയിലും…
Read Moreരണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്ന സംഘം പിടിയിൽ
ബെംഗളൂരു: കബ്ബൺപേട്ടിലെ ബുള്ളിയൻ വ്യാപാരിയിൽ നിന്ന് 2.5 കോടി രൂപ വിലമതിക്കുന്ന 5,500 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ് കവർന്ന സംഘത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും രൂപീകരിച്ച പ്രത്യേക സംഘമാണ് ഇവരിൽ നിന്ന് സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടിയത്. സർവജ്ഞനഗറിലെ മുഹമ്മദ് ഫർഹാൻ (23), നാഗവാര മെയിൻ റോഡിലെ മുഹമ്മദ് ഹുസൈൻ (35), വെങ്കിടേശപുര സ്വദേശികളായ മുഹമ്മദ് ആരിഫ് (34), അഞ്ജും (39), കുശാലനഗറിലെ ഷാഹിദ് അഹമ്മദ് (24), ഉമേഷ് (54) . ആർടി നഗറിലെ സുഹൈൽ…
Read Moreട്രാഫിക് ലൈറ്റുകളുടെ ഭാഗങ്ങൾ മോഷണം പോയി
ബെംഗളൂരു : ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഷാഹി ഗാർമെന്റ്‌സ് ജംഗ്ഷനിൽ നിന്നാണ് 1.15 ലക്ഷം രൂപ വിലമതിക്കുന്ന വഴിവിളക്കുകളുടെ ഭാഗങ്ങൾ മോഷണം പോയത്. തിങ്കളാഴ്ച സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് കോൺസ്റ്റബിൾ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം പോലീസ് കണ്ടെത്തിയത്. പരാതിയെ തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗദീശ എസ്. ട്രാഫിക് മാനേജ്‌മെന്റ് സെന്ററിന്റെ സഹായം തേടി.ബാറ്ററി, കൺട്രോളർ, സിഗ്നലിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്.ഞായറാഴ്ച രാത്രി വരെ സിഗ്നൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച…
Read Moreമുത്തൂറ്റ് ഫിനാൻസിൽ മോഷണ ശ്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു ബാനസവാടിയിലുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശാഖയിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പോലീസ് പിടിയിലായി. നേപ്പാൾ സ്വദേശികളായ രോഹൻ (22), അഗരി (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾ രാത്രി ഷട്ടർ കുത്തി തുറന്ന് ശാഖയിലെ ലോക്കർ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുന്ന സമയത്തു ബ്രാഞ്ചിന്റെ റീജിയണൽ മാനേജർക്ക് മൊബൈലിൽ അലാറം ലഭിക്കുകയും തുടർന്ന് അദ്ദേഹം അറിയിച്ചത് പ്രകാരം പോലീസ് നിമിഷ വേഗത്തിൽ ബാങ്കിൽ എത്തുകയും ചെയ്തു. ഷട്ടർ പകുതി…
Read More