കാറിന്റെ ചില്ലുകൾ തകർത്ത് 50,000 രൂപയും ലാപ്‌ടോപ്പും കവർന്നു

ബെംഗളൂരു : പോലീസ് ഇൻസ്‌പെക്ടറുടെ കാറിന്റെ ചില്ല് തകർത്ത് ലാപ്‌ടോപ്പും ഹാർഡ് ഡിസ്‌കും മൂന്ന് പെൻഡ്രൈവുകളും 50,000 രൂപയും അജ്ഞാതരായ ക്രിമിനലുകൾ അപഹരിച്ചു. റേസ് കോഴ്‌സ് റോഡിൽ കാർ പാർക്ക് ചെയ്‌തിരുന്ന കാറിലാണ് മോഷണം നടന്നത്.

10 ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. അഡുഗോഡി പോലീസ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ അരുൺ സലുങ്കെ ജനുവരി 31-ന് സ്വകാര്യ ജോലിക്കായി ആനന്ദ് റാവു സർക്കിളിൽ എത്തിയതായിരുന്നു. റേസ് കോഴ്‌സ് റോഡിലെ കോൺഗ്രസ് ഓഫീസ് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന കെഎ 53/എംഇ 5959 രജിസ്‌ട്രേഷനുള്ള കാറിൽ നിന്ന് വൈകുന്നേരം ആറ് മണിയോടെ ആണ് മോഷണം.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഇടതുവശത്തെയും പിൻവശത്തെയും ചില്ല് തകർത്ത് ആണ് മോഷണം. രാത്രി ഏഴ് മണിയോടെ കാറിൽ തിരിച്ചെത്തിയപ്പോഴാണ് ഇൻസ്‌പെക്ടർ വിവരം അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts