യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ട് ബാങ്ക് കവർച്ച ശ്രമം.

ROBBER - THEIF

ഗുണ്ടൂർ: യൂട്യൂബിലെ ട്യൂട്ടോറിയലുകൾ കണ്ട് മാർച്ച് 30ന് ഗുണ്ടൂർ ജില്ലയിലെ ഫിരങ്കിപുരത്ത് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പി രാജേഷ് എന്നയാളാണ് അറസ്റ്റിലായ പ്രതി.

ഐടിഐ പൂർത്തിയാക്കിയ രാജേഷ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും പോലീസ് പറഞ്ഞു. എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായി, യൂട്യൂബിലൂടെ ബാങ്ക് സ്ട്രോങ്റൂം തുറക്കാൻ പഠിച്ച ശേഷമാണ് രാജേഷ് ബാങ്കുകൾ കൊള്ളയടിക്കാൻ പദ്ധതിയിട്ടത്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

മാർച്ച് 30ന് ബാങ്കിന്റെ സ്ട്രോങ്റൂം അലാറം മുറിച്ച ശേഷമാണ് ലോക്ക‌ർ തുറക്കാൻ ശ്രമിച്ചത്. എന്നാൽ ബാങ്ക് മാനേജരുടെ മൊബൈൽ ഫോണിലേക്ക് അലേർട്ട് അയച്ചു.തുടർന്ന് ബാങ്ക് മാനേജർ ജീവനക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ബാങ്ക് മാനേജരുടെ പരാതിയെ തുടർന്ന് നരസറോപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്. ബാങ്കിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിൽ ഗുണ്ടൂരിലെ ഗാന്ധി പാർക്കിലെ ഒരു ബാങ്കിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നതായും പോലീസ് പറഞ്ഞു. ജയിൽ മോചിതനായ ശേഷമാണ് ഈ കവർച്ചശ്രമമെന്നും  അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
[masterslider id="10"]

Related posts