ട്രാഫിക് ലൈറ്റുകളുടെ ഭാഗങ്ങൾ മോഷണം പോയി

ബെംഗളൂരു : ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഷാഹി ഗാർമെന്റ്‌സ് ജംഗ്ഷനിൽ നിന്നാണ് 1.15 ലക്ഷം രൂപ വിലമതിക്കുന്ന വഴിവിളക്കുകളുടെ ഭാഗങ്ങൾ മോഷണം പോയത്. തിങ്കളാഴ്ച സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്ന് കോൺസ്റ്റബിൾ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മോഷണം പോലീസ് കണ്ടെത്തിയത്.

പരാതിയെ തുടർന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗദീശ എസ്. ട്രാഫിക് മാനേജ്‌മെന്റ് സെന്ററിന്റെ സഹായം തേടി.ബാറ്ററി, കൺട്രോളർ, സിഗ്നലിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്.ഞായറാഴ്ച രാത്രി വരെ സിഗ്നൽ പ്രവർത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു.ഞായറാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച രാവിലെ 7 നും ആണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts