ബെംഗളൂരു: മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസർകോട് സ്വദേശി മരിച്ചു. മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്പതികളുടെ മകനും സോളാർ ഏജൻസിയിലെ ജീവനക്കാരനുമായ നിതിൻ (24) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം നടന്നത്. മംഗളൂരുവിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടക്കാൻ യുവാവ് ശ്രമിക്കുന്നതിനിടെ മാൽപെയിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിതിൻ സംഭവ സ്ഥലത്ത് തന്നെ…
Read MoreTag: Road Accident
കാറിടിച്ച് മലയാളിയുൾപ്പെടെ 2 പേർ മരിച്ചു
ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികൾ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി, തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ(ഒഎംആർ) ആണ് അപകടം നടന്നത്. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോഡിഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്.സി.എൽ.…
Read Moreഅപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മരിച്ചു
ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മംഗളുരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് മരിച്ചത്. മംഗളൂരു നേതാജി കോളേജിലെ ഒന്നാം വർഷ ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് റിയ. സെപ്റ്റംബർ 3 നു മന്നുഗുഢെ ബർക്കെ പോലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതുവഴി വന്ന കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയും ചെയ്യും . തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ…
Read More5 വാഹനങ്ങൾ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ദേശീയ പാത 66 ൽ തൊക്കോട്ടിനടുത്ത് കല്ലാപ്പിൽ ഇന്നലെ രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് കാർ, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ചവിട്ടി. ഇതിനിടയിൽ കാർ യു ടേൺ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരനായ കാസർകോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന്…
Read Moreമുത്യാലമ്മ മേൽപ്പാലത്തിലുണ്ടായ അപകടം; ഇൻഡിഗോ ജീവനക്കാരൻ മരിച്ചു
ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ വടക്കൻ ബെംഗളൂരുവിലെ മുത്യാലമ്മ മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ മരിച്ചതായി പോലീസ് അറിയിച്ചു. മല്ലത്തഹള്ളി ബാലാജി നഗറിലെ താമസക്കാരനായ സച്ചിൻ ഹെബ്ബാരെ (28) ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകവേ പുലർച്ചെ 2.40ഓടെ ഔട്ടർ റിങ് റോഡിലൂടെ വന്ന അജ്ഞാത വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെബ്ബാരെ റോഡിൽ വീണ് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അജ്ഞാത വാഹനത്തിന്റെ ഡ്രൈവർ വേഗത്തിൽ വാഹനം സംഭവ സ്ഥലത്തുനിന്നും ഓടിച്ച് കടന്നു കളഞ്ഞു ചെയ്തു. അജ്ഞാത വാഹനത്തിന്റെ ഡ്രൈവർ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ്…
Read Moreടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ടാങ്കര്‍ ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ലഗ്ഗരെ സ്വദേശിയായ ആശ എന്ന യുവതിയാണ് മരിച്ചത്. ലഗ്ഗരെ നഗരത്തില്‍ ബസ് സ്‌റ്റാന്‍ഡിന് സമീപം പബ്ലിക് സ്‌കൂളിന് മുന്നില്‍ വച്ച് ചൊവ്വാഴ്‌ചയാണ് അപകടമുണ്ടായത്. ബെംഗളൂരു കിംസ് ആശുപത്രിയില്‍ നഴ്‌സാണ് ആശ. മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടെ ടാങ്കര്‍ ഡ്രൈവര്‍ യുവതിയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രാജാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Read Moreഎൽകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു
ബെംഗളൂരു: സുരിബയിലു ദാറുല്‍ അസ്ഹരിയ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി ആദില്‍ കാർ അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. നഴ്‌സറി വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read More2021-2022 കാലയളവിലെ റോഡപകട മരണങ്ങളിൽ ബെലഗാവി ജില്ല മുന്നിൽ
ബെംഗളൂരു: 816 മരണങ്ങളോടെ, 2021-2022 കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ബെലഗാവി ജില്ലയിൽ റോഡപകടങ്ങളിൽ. ബെംഗളൂരു സിറ്റി (633), തുംകുരു (596), മൈസൂരു (510), ബെംഗളൂരു ജില്ല (507) എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്. 2021-2022 കാലയളവിൽ സംസ്ഥാനത്തുടനീളം 34,394 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ 9,868 മരണങ്ങളും 40,483 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതായത്, ആ കാലയളവിൽ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 94 അപകടങ്ങളും 27 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി ഇതൊരു വലിയ ജില്ലയാണെന്നാണ് ബെലഗാവി സിറ്റി പോലീസ് കമ്മീഷണർ…
Read Moreകർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു
പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…
Read Moreനിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ഹൊസങ്കടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം – സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. ഇന്നലെ ഏഴ് മണിക്ക് ഹൊസങ്കടി പഴയ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇഷാനെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More