കാറിടിച്ച് മലയാളിയുൾപ്പെടെ 2 പേർ മരിച്ചു

ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികൾ മരിച്ചു.

പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി, തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ എന്നിവരാണ്  മരിച്ചത്.

ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ(ഒഎംആർ) ആണ് അപകടം നടന്നത്. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോഡിഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു.

  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്.സി.എൽ. കമ്പനിയിലെ ജീവനക്കാരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us