ചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : ചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ തിരുവള്ളൂരിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, ഇതുവരെ തിരുവള്ളൂർ ജില്ലയിലെ അമ്പത്തൂരിൽ 6 സെന്റീമീറ്റർ, കാഞ്ചീപുരം ജില്ലയിലെ എസിഎസ് മെഡിക്കൽ കോളേജിൽ 3 സെന്റീമീറ്റർ, ചെന്നൈ (വടക്ക്), പൂനമല്ലി (തിരുവള്ളൂർ), കൊരട്ടൂർ (തിരുവള്ളൂർ), താംബരത്ത് (2 സെന്റീമീറ്റർ വീതം) മഴ രേഖപ്പെടുത്തി.

Read More

മലനാട്, തീരപ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു : മലനാട്, കർണാടക തീരദേശ മേഖലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം വളരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

Read More

ഈ തവള ഇനി കർണാടകക്ക് സ്വന്തം.

ബെംഗളൂരു: കർണാടകയിൽ ഉടൻ ഒരു സംസ്ഥാന തവള ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടപടികൾ എല്ലാം ശരിയായാൽ, ഇന്ത്യയിൽ സ്വന്തമായി ഒരു തവളയുണ്ടാകുന്ന ആദ്യ സംസ്ഥാനമാകും കർണാടക. മലബാർ ട്രീ ടോഡ് (Malabar Tree toad) എന്നറിയപ്പെടുന്ന തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വിദഗ്ധർനിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നതും ഐ യു സി എൻ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്നജീവി എന്ന നിലയുമാണ് ഈ നിർദ്ദേശം വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്.

Read More

പരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ

ബെംഗളൂരു:  വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ  ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…

Read More

ബെംഗളൂരുവിൽ മഴയ്ക്ക് നേരിയ ശമനം

ബെംഗളൂരു : മഴക്കെടുതിയിൽ തകർന്ന ബെംഗളൂരുവിന് അൽപം ആശ്വാസം, വൈകുന്നേരം ചാറ്റൽ മഴ ഒഴികെ ബുധനാഴ്ച മുഴുവൻ സൂര്യൻ തിളങ്ങി, മഴ ബാധിത പ്രദേശങ്ങളിലുള്ളവർ വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ തുടങ്ങി. ഞായറാഴ്ച രാത്രി വൈകി പെയ്ത 10-15 സെന്റീമീറ്റർ മഴയെത്തുടർന്ന് വടക്കൻ ബെംഗളൂരുവിലെ നാല് തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും സമീപ പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.

Read More

കർഷകർക്ക് 24 മണിക്കൂറിനുള്ളിൽ വിളനാശത്തിനുള്ള നഷ്ടപരിഹാരം.

ബെംഗളൂരു : കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തുടനീളം വൻതോതിലുള്ള കൃഷിനാശം വരുത്തിയതിനാൽ, വിള നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം അവരുടെ വിശദാംശങ്ങൾസർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 5 ലക്ഷം ഹെക്ടറിൽ നിലനിന്നിരുന്ന വിളകൾ നശിച്ചതായി മുഖ്യമന്ത്രി  പറഞ്ഞു. കോലാർ, ബംഗളൂരു റൂറൽ ജില്ലകളിലെ നാശനഷ്ടത്തിന്റെ വ്യാപ്തി സംബന്ധിച്ച് നേരിട്ടുള്ള വിവരങ്ങൾ ലഭിച്ചശേഷം, നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രിപറഞ്ഞു.  നാശനഷ്ടം വിലയിരുത്താൻ സർവേ ഉടൻ ആരംഭിക്കാൻ  ഉദ്യോഗസ്ഥരോട്…

Read More

കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.

ബെംഗളൂരു: നഗരത്തിന്റെ  ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു. യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്‌. നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു. As…

Read More

കനത്ത മഴ;ചെന്നൈയിൽ നിന്ന് 13 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ച് വിട്ടു.

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ വഴിതിരിച്ചുവിട്ടു. ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്. ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക്‌ വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു.

Read More

ബെംഗളൂരുവിലെ ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേല്പിച്ചു മഴ

ബെംഗളൂരു: നവംബർ 4 ന് വൈകുന്നേരം ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ദീപാവലി ആഘോഷങ്ങൾക്ക് മങ്ങലേറ്റു. പക്ഷേ, അതിലും പ്രധാനമായി, മഴ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളകെട്ടിനും ഇടയാക്കി. തെക്ക്, പടിഞ്ഞാറ്, മഹാദേവപുര മേഖലകളിൽ ശരാശരി 100 മില്ലീമീറ്ററിലധികം കനത്ത മഴ ലഭിച്ചെങ്കിലും മറ്റ് ഭാഗങ്ങളിൽ മിതമായ ആയ രീതിയിലാണ് മഴ പെയ്തത്. യെലഹങ്ക, ബൊമ്മനഹള്ളി, ദാസറഹള്ളി സോണുകളിൽ മഴയുമായി ബന്ധപ്പെട്ട പരാതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മിനർവ സർക്കിൾ, വി.വി. പുരം, സിറ്റി ബെഡ് ലേഔട്ട്, ശങ്കരപുരം, ടാറ്റ സിൽക്ക് ഫാം,…

Read More

കർണ്ണാടകയിൽ മഴ ശക്തം; നാല് മരണം

ബെം​ഗളുരു;  ശക്തമായ മഴ തുടരുന്നു. കൊപ്പാളിൽ കരകവിഞ്ഞൊഴുകിയ തോട്ടിൽ മുങ്ങി ഒരാളും, 3 പേർ മിന്നലേറ്റുമാണ് മരിച്ചത്. വിജയപുര താലൂക്കിൽ ശകത്മായ മഴയിൽ ഇടിമിന്നലേറ്റ് മല്ലേഷ് (33), ഇദ്ദേഹത്തിന്റെ മകൻ സൊന്നാദ്(10) , ഉപ്പാർ (38) എന്നിവരാണ് മരിച്ചത്. ആടിനെ മേയ്ക്കുന്നതിനിടെയാണ് മൂവർക്കും മിന്നലേറ്റത്. കൊപ്പാളിൽ അ​ഗാസിമുൻദാൻ (68) ഒഴുക്കിൽപെട്ടാണ് മരണപ്പെട്ടത്. അതിശക്തമായ മഴയെ തുടർന്ന് ചിക്കമം​ഗളുരുവിൽ കവികൽ ​ഗന്ധി റോഡിൽ മണ്ണിടിഞ്ഞ് വീണ് ​ഗതാ​ഗത സ്തംഭനവും ഉണ്ടായി. ​ഗഥക്, ബല്ലാരി, റായ്ച്ചൂർ എന്നീ വടക്കൻ കർണ്ണാടകത്തിലും കനത്ത മഴയാണ് പെയ്യുന്നത്. ഹാസൻ ചാമരാജ്…

Read More
Click Here to Follow Us