ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read MoreTag: Prime Minister
പ്രധാന മന്ത്രിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് പ്രവർത്തകർ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ബി.ജെ.പി.യിൽ തർക്കം തുടരുന്നു. കോലാർ ജില്ലയിൽ രോഷാകുലരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞു. കോലാറിലെ മലൂർ മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇങ്ങനെ ചെയ്തത്. ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ എം.എൽ.എ കെ.വൈ. നഞ്ചഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലൂർ. ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാർട്ടി തനിക്കോ നേതാക്കൾക്കോ പ്രവർത്തകർക്കോ ആവശ്യമില്ലെന്ന് വിജയകുമാർ മാലുറിൽ…
Read Moreപ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽസ് പാർക്കിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം
ബെംഗളൂരു: കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ ജനങ്ങളെ അനുമോദിച്ച് പ്രധാനമന്ത്രി. കൽബുറഗിയില്‍ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്ക് സ്ഥാപിച്ചതിന് കര്‍ണാടകയിലെ എന്റെ സഹോദരിമാര്‍ക്കും , സഹോദരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പാര്‍ക്ക് കര്‍ണാടകയുടെ സമ്പന്നമായ തുണിത്തരങ്ങളുടെ പാരമ്പര്യം ആഘോഷിക്കുകയും ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.”, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read Moreകോൺഗ്രസ് കർണാടകയെ കാണുന്നത് എടിഎം ആയി : പ്രധാന മന്ത്രി
ബെംഗളൂരു:നേതാക്കളുടെ പണപ്പെട്ടി നിറയ്ക്കാനുള്ള എടിഎം ആയി ആണ് കോണ്‍ഗ്രസ് കര്‍ണാടകയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ വിജയസങ്കല്‍പ യാത്രയുടെ ദേവനാഗ്‌രെ മേഖലാ പര്യടനത്തിനിടെയുള്ള പൊതുസമ്മേളനത്തിലാണ് മോദി ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് വിഭിന്നമായി പുരോഗമിക്കുന്ന ഇന്ത്യയുടെ ചാലകശക്തിയാക്കി കര്‍ണാടകയെ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാര്‍ഥതയും അവസരവാദവും നിറഞ്ഞ നിരവധി കൂട്ടുകക്ഷി സര്‍ക്കാരുകളെ സംസ്ഥാനം കണ്ടിട്ടുണ്ട്. ഇനി വേണ്ടത് ഉയര്‍ന്ന ഭൂരിപക്ഷത്തിലുള്ള, ഭരണസ്ഥിരതയുള്ള ബിജെപി സര്‍ക്കാര്‍ ആണ്. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏവരും സഹായിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
Read Moreകർണാടകയിൽ താമര വിരിയുമെന്ന് പ്രധാന മന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇത് വിജയസങ്കല്‍പ്പ രഥയാത്രയല്ല, വിജയിച്ച് കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയില്‍ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി…
Read Moreപ്രധാന മന്ത്രി നാളെ സംസ്ഥാനത്ത്
ബെംഗളൂരു:തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മാര്‍ച്ച് 25ന് കര്‍ണാടകയിലെത്തും. ചിക്കബല്ലാപ്പൂരില്‍ ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളുരു മെട്രോയുടെ വൈറ്റ്ഫീല്‍ഡ് (കടുഗോഡി) മുതല്‍ കൃഷ്ണരാജപുര മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി പലതവണ സംസ്ഥാനം സന്ദര്‍ശിക്കുകയും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തിരുന്നു.
Read Moreപ്രധാന മന്ത്രി മാർച്ച് 25 ന് സംസ്ഥാനത്ത് എത്തും
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25-ന് സംസ്ഥാന സന്ദര്‍ശനം നടത്തും. ബിജെപിയുടെ വിജയ് സങ്കല്പ് യാത്രയുടെ ദാവഗേരില്‍ നടക്കുന്ന സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ബെംഗളൂരുവിലും ചിക്കബല്ലാപൂരിലും നടക്കുന്ന പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. മാര്‍ച്ച് 25-ന് ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ചിക്കബല്ലുരിലെ ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെയും വൈറ്റ് ഫീല്‍ഡ് മെട്രോ ലൈന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
Read Moreകാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ഒരുങ്ങിയ വനിതാ നേതാവിന്റെ കാൽ തൊട്ട് വണങ്ങി പ്രധാന മന്ത്രി
ബെംഗളൂരു: സംസ്ഥാന സന്ദര്‍ശനത്തിനിടെ വിഎച്ച്‌പി നേതാവിന്റെയും വനിതാ പ്രവര്‍ത്തകയുടെയും കാല്‍തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡ്യയ്ക്കടുത്തുള്ള ഗെജ്ജലഗെരെയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കള്‍ വേദിയില്‍ അണിനിരന്നിരുന്നു. വേദിയില്‍ എത്തിയപ്പോള്‍ ഒരു വനിതാ നേതാവ് പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടു അനുഗ്രഹം തേടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തന്റെ അനുഗ്രഹം തേടാനൊരുങ്ങിയ വനിതാ നേതാവിന്റെ കാല്‍തൊട്ടു വണങ്ങുകയായിരുന്നു പ്രധാന മന്ത്രി. ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ കാത്തുനിന്നവരില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ചേതന്‍ റാവുവും ബജ്റംഗ്ദളിന്റെ രഘുവും ഉണ്ടായിരുന്നു. മോദിയെ കണ്ടപ്പോള്‍…
Read Moreനാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി
ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…
Read Moreഎക്‌സ്പ്രസ് വേ ഉദ്ഘാടനത്തിന് എത്തിയ മോദിയെ സ്വീകരിച്ച് വൻ ജനക്കൂട്ടം: റോഡ് ഷോ നടന്നു
ബെംഗളൂരു: മണ്ഡ്യയിൽ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനെത്തിയ മോദിയെ മണ്ഡ്യയിൽ വൻ ജനക്കൂട്ടം സ്വീകരിച്ചു.. മണ്ഡ്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ, വൻ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചപ്പോൾ വൻ റോഡ് ഷോ നടന്നു. ഇൻസ്‌പെക്ഷൻ ബംഗ്ലാവ് മുതൽ നന്ദ ടാക്കീസ് വരെയുള്ള 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോ പഴയ മൈസൂരു മേഖലയിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പരിപാടിയാണ്. Exceptional fervour for PM @narendramodi in Mandya, Karnataka pic.twitter.com/03b7Ple3gU — DD News (@DDNewslive) March 12, 2023 ബെംഗളൂരുവിലെ ഏറ്റവും പുതിയ വാർത്തകൾക്കുവേണ്ടി…
Read More