കർണാടകയിൽ താമര വിരിയുമെന്ന് പ്രധാന മന്ത്രി 

ബെംഗളൂരു: കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. ഇത് വിജയസങ്കല്‍പ്പ രഥയാത്രയല്ല, വിജയിച്ച്‌ കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്‍റെ തെളിവാണ്. കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയില്‍ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്‍റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരെ മാനിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ മാനിക്കുമോ? ബിജെപിയില്‍ ചെറുതും വലുതുമെന്ന വ്യത്യാസമില്ല, എല്ലാവരും ഒരു പോലെയാണ്. ബെംഗളുരു മെട്രോ ഉദ്ഘാടനവും തുമക്കുരു എച്ച്‌എഎല്‍ ഫാക്ടറിയും ശിവമൊഗ്ഗ വിമാനത്താവളവും ബെംഗളുരു മൈസുരു എക്സ്പ്രസ് വേയും ക‍ര്‍ണാടകയുടെ വികസനത്തിന്‍റെ അടയാളങ്ങളാണ്.

കോണ്‍ഗ്രസ് സര്‍ക്കാരിനെക്കൊണ്ട് കര്‍ണാടകയ്ക്ക് നഷ്ടമേ ഉണ്ടായിട്ടുള്ളൂ. കര്‍ണാടകയില്‍ ശക്തമായ, സമ്പൂര്‍ണ ഭൂരിപക്ഷമുള്ള സ്ഥിര സര്‍ക്കാര്‍ വേണം. നിങ്ങള്‍ക്ക് വികസനമെത്തിക്കാന്‍ എനിക്ക് കര്‍ണാടകയില്‍ ശക്തമായ സര്‍ക്കാര്‍ വേണം. സൗജന്യ വാഗ്ദാനങ്ങള്‍ പലതും കോണ്‍ഗ്രസ് നല്‍കും.

കോണ്‍ഗ്രസ് എന്നും ജനങ്ങളെ ചതിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്‍റെ പക്കല്‍ രാജ്യത്തിന് വേണ്ടിയോ കര്‍ണാടകയ്ക്ക് വേണ്ടിയോ പോസിറ്റീവ് അജണ്ടയില്ല. കോണ്‍ഗ്രസിന്‍റെ സ്വപ്നം മോദിയുടെ ഖബര്‍ കുഴിക്കുന്നതാണ്. കോണ്‍ഗ്രസിനറിയില്ല, മോദിയുടെ താമര വിരിയുമെന്നതാണ് ജനങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ പോകുന്ന മറുപടി. ‘മോദി തേരാ കമല്‍ ഖിലേഗാ’ (മോദിയുടെ താമര വിരിയും) എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us