രൺവീർ ദീപിക വേർപിരിയലിലേക്കോ?

ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച്‌ അഭിനയിച്ച്‌ പ്രണയത്തിലായ ഇരുവരും ഏറെ നാളുകൾ പ്രണയിച്ചു നടന്ന ശേഷമാണ് വിവാഹം കഴിക്കുന്നത്.

തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല ഇരുവരും. അഭിമുഖങ്ങളിലും മറ്റും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണര്‍ അവാര്‍ഡ്‌സില്‍ ദീപികയും രണ്‍വീറുമെത്തിയിരുന്നു. ദീപികയുടെ അച്ഛനും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പാദുക്കോണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. അതേസമയം സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ നിന്നും വീഡിയോയില്‍ നിന്നും മറ്റൊരു കാര്യമാണ് ശ്രദ്ധിച്ചത്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

കാറില്‍ നിന്നും ആദ്യം പുറത്തിറങ്ങുന്നത് രണ്‍വീറാണ്. പിന്നാലെയാണ് ദീപിക പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ ദീപികയ്ക്ക് നേരെ രണ്‍വീര്‍ കൈ നീട്ടുന്നുണ്ടെങ്കിലും അത് ഗൗനിക്കാതെ തന്റെ സാരിയില്‍ പിടിക്കുകയായിരുന്നു ദീപിക ചെയ്തത്. ഈ വീഡിയോയാണ് വൈറലാകുന്നത്. രണ്‍വീറിന്റെ ഭാഗത്തു നിന്നുമുണ്ടായ റൊമാന്റിക് നീക്കത്തെ ദീപിക പൂര്‍ണമായും അവഗണിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

ദീപികയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പോലും സോഷ്യല്‍ മീഡിയ ചോദിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഇരുവരും വേർപിരികയാണോ എന്ന തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts