രണ്ടര മാസത്തിനിടെ നന്ദിനി നെയ്യിന്റെ വിലയിൽ വൻ കുതിച്ചുചാട്ടം.

ബെംഗളൂരു: കഴിഞ്ഞ ഏതാനും മാസങ്ങളായി പാൽ വില വർധിപ്പിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി നെയ്യിന്റെ വില വർധിപ്പിച്ചു. രണ്ടര മാസത്തിനിടെ ലിറ്ററിന് 180 രൂപയിലധികം രൂപയാണ് വർധിപ്പിച്ചത്.

ഓഗസ്റ്റ് 22ന് 450 രൂപയ്ക്ക് വിറ്റ ഒരു ലിറ്റർ നന്ദിനി നെയ്യിന് ഇപ്പോൾ 630 രൂപയാണ് വില. ജിഎസ്ടി നിരക്ക് പരിഷ്കരിച്ചത് തൈര്, ലസ്സി എന്നിവയുടെ വില വർധിപ്പിക്കാൻ കെഎംഎഫിനെ അനുവദിസിച്ചിരുന്നു എന്നാൽ പാൽ വിൽപനയിൽ ഉണ്ടായ നഷ്ടം നികത്താൻ കെ എം എഫ് ഇപ്പോൾ നെയ്യിന്റെ വില നിരന്തരം പരിഷ്കരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നന്ദിനി നെയ്യിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങളും അഭിപ്രായപ്പെടുന്നു.

ഉത്സവ സീസണിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 22 ന് ഒരു ലിറ്റർ നെയ്യ് 450 രൂപയ്ക്ക് വിറ്റിരുന്നത്. ഉത്സവ സീസൺ ആരംഭിച്ചതോടെ കെഎംഎഫ് പതിവായി നെയ്യിന്റെ വില വർദ്ധിപ്പിക്കാൻ തുടങ്ങി. സെപ്റ്റംബർ ആദ്യവാരത്തോടെ ഇത് 470 രൂപയായി ഉയർത്തി. ഒക്ടോബറിൽ ഒരു ലിറ്റർ നെയ്യ് 518 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ, കഴിഞ്ഞ ഒരാഴ്ചയായി ഇത് 620 രൂപ മുതൽ 630 രൂപ വരെയാണ് വിൽക്കുന്നത് എന്ന് ഒരു കെഎംഎഫ് റീട്ടെയിലർ പറഞ്ഞു

കഴിഞ്ഞ ഒരു മാസത്തെ വിൽപ്പന വിലകളുടെ വിശകലനം;

200 മില്ലി സാച്ചെറ്റ്/പെറ്റ് ബോട്ടിൽ ഒരു ലിറ്റർ അളവിൽ നൽകുന്ന നെയ്യുടെ നിരക്ക് 12 രൂപയിൽ നിന്ന് 54 രൂപയായി ഉയർന്നു. ഒരു മാസം മുമ്പ് വരെ 113 രൂപയ്ക്ക് വിറ്റിരുന്ന 200 മില്ലി നെയ്യ് സാച്ചറ്റിന് ഇപ്പോൾ 135 രൂപയാണ് വില. പെറ്റ് ബോട്ടിലിന്റെ വിലയും 122 രൂപയിൽ നിന്ന് 145 രൂപയായി ഉയർന്നു. അതുപോലെ, 259 രൂപയ്ക്ക് ലഭ്യമായിരുന്ന അര ലിറ്റർ സാച്ചെ ഇപ്പോൾ 305 രൂപയ്ക്ക് ആണ് വിൽക്കുന്നത്. അതേ അളവിലുള്ള പെറ്റ് ബോട്ടിൽ 268 രൂപയിൽ നിന്ന് 315 രൂപയിലാണ് ഇപ്പോൾ വിൽക്കുന്നത് എന്നും ഒരു റീട്ടെയിലർ പറഞ്ഞു.

കെഎംഎഫ് മാനേജിങ് ഡയറക്ടർ ബിസി സതീഷ് പ്രതികരണത്തിന് തയ്യാറായില്ല. കഴിഞ്ഞ രണ്ട് വർഷമായി വർദ്ധിച്ചുവരുന്ന നഷ്ടം മറികടക്കാൻ ഉപോൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു. പാൽ വില പരിഷ്കരിക്കാൻ സർക്കാർ പലതവണ വിസമ്മതിച്ചതായും അവർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us