പാൽ വില വർധിപ്പിച്ച് അമുൽ

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പാൽ വിതരണക്കാരായ അമുൽ പൗച്ച് പാലിന്റെ വില ലിറ്ററിന് 3 രൂപ കൂട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ ആണ്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും.

Read More

അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു; ഭക്ഷണ വില സംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കി ബെംഗളൂരു റെസ്റ്റോറന്റുകൾ

ബെംഗളൂരു: വെണ്ണയുടെയും നെയ്യിന്റെയും വില കുതിച്ചുയരുന്നുണ്ടെങ്കിലും, ഗ്യാസിന്റെയും പാചക എണ്ണയുടെയും വില കുറയുന്നത് റെസ്റ്റോറന്റ് ഉടമകളെ അവരുടെ ഔട്ട്‌ലെറ്റുകളിൽ ഭക്ഷണ വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഗരത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ലഘുഭക്ഷണമായ ദോശയുടെ പ്രാഥമിക ചേരുവകളാണ് വെണ്ണയും നെയ്യും, കൂടാതെ മധുരപലഹാരങ്ങൾ തയ്യാറാക്കാനും അവ വ്യാപകമായി ഉപയോഗിക്കുന്നവയാണ്. കനത്ത മഴയെ തുടർന്ന് പച്ചക്കറി വില കുതിച്ചുയർന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ വെണ്ണയുടെ വില 16 ശതമാനവും നെയ്യുടെ വില 25 ശതമാനവും വർദ്ധിച്ചുവെന്നും വിദ്യാർത്ഥി ഭവന്റെ ഉടമ അരുൺ അഡിഗ പറഞ്ഞു. എന്നാൽ…

Read More

രണ്ടര മാസത്തിനിടെ നന്ദിനി നെയ്യിന്റെ വിലയിൽ വൻ കുതിച്ചുചാട്ടം.

ബെംഗളൂരു: കഴിഞ്ഞ ഏതാനും മാസങ്ങളായി പാൽ വില വർധിപ്പിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) നന്ദിനി നെയ്യിന്റെ വില വർധിപ്പിച്ചു. രണ്ടര മാസത്തിനിടെ ലിറ്ററിന് 180 രൂപയിലധികം രൂപയാണ് വർധിപ്പിച്ചത്. ഓഗസ്റ്റ് 22ന് 450 രൂപയ്ക്ക് വിറ്റ ഒരു ലിറ്റർ നന്ദിനി നെയ്യിന് ഇപ്പോൾ 630 രൂപയാണ് വില. ജിഎസ്ടി നിരക്ക് പരിഷ്കരിച്ചത് തൈര്, ലസ്സി എന്നിവയുടെ വില വർധിപ്പിക്കാൻ കെഎംഎഫിനെ അനുവദിസിച്ചിരുന്നു എന്നാൽ പാൽ വിൽപനയിൽ ഉണ്ടായ നഷ്ടം നികത്താൻ കെ എം എഫ് ഇപ്പോൾ നെയ്യിന്റെ…

Read More

കുടുംബ ബജറ്റുകളെ തകർത്ത് പാചകവാതക വില

ബെംഗളൂരു: സംസ്ഥാനത്ത് എൽപിജിയുടെ വില റെക്കോർഡിലേക്ക്. 2020 മെയ് 14.2 കിലോഗ്രാം സിലിണ്ടറിന് 585 രൂപയിൽ നിന്ന് 902.50 രൂപയായി ഉയർന്നു .വെറും 17 മാസത്തിനുള്ളിൽ 317.50 രൂപ ആണ് കൂടിയത്. ബുധനാഴ്ച വില 15 രൂപ ആയി വർദ്ധിപ്പിച്ചു. എണ്ണ വ്യവസായം മേഖലയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു മാസത്തിനുള്ളിൽ വില 1000 രൂപ കടക്കും.സർക്കാർ നയം അനുസരിച്ച്, 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകൾ ഒരു വർഷത്തിൽ കുറഞ്ഞ നിരക്കിൽ കുടുംബങ്ങൾക്ക് നൽകുന്നത്

Read More

കുതിച്ചുയരുന്ന ഇന്ധനവില; സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചു

ബെംഗളൂരു: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയും ബിസിനസ്സുകളും കോവിഡ് മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് കരകയറുമ്പോൾ,സാമ്പത്തിക വളർച്ചയെ വീണ്ടും താഴോട്ട് വലിക്കുകയാണ് ഇന്ധന വില. നിശബ്ദമായി തുടരുന്ന, സെപ്റ്റംബർ അവസാന വാരം മുതൽ പെട്രോൾ, ഡീസൽ, എൽപിജി (ലിക്വിഡ് പെട്രോളിയം ഗ്യാസ്) എന്നിവയുടെ ചില്ലറ വിലകൾ ക്രമാതീതമായി ഉയർന്നു, തൽഫലമായി അസംസ്കൃത വസ്തുക്കളുടെ വില ഇതിനകം തന്നെ ഉയർന്നു. സെപ്റ്റംബർ 23 -ന് 104.70 രൂപയ്ക്ക് വിറ്റ ഒരു ലിറ്റർ പെട്രോൾ വെള്ളിയാഴ്ച ബെംഗളൂരുവിൽ 106.83 രൂപയ്ക്ക് വിറ്റു, ഡീസലിന്റെ വില 94.04 രൂപയിൽ നിന്ന് 97.40 രൂപയായി.…

Read More
Click Here to Follow Us