ബെംഗളൂരു:മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍കെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിയല്‍ബെയില്‍ ആറാം ക്രോസിലെ വിജയ (33), മകളായ ഷോബിക (4) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു. വിജയ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. 12 വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വിജയയെയും മകളെയും വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെപ്പിനമൊഗരു സ്വദേശിയായ…
Read MoreTag: police case
നിറത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ബെംഗളൂരു: കറുപ്പ് നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. കലബുറഗി ജെവാര്‍ഗി കൊല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗമാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഖാജ പട്ടേല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാലു വയസ്സും രണ്ടു വയസ്സുമുള്ള രണ്ട് കുട്ടികളാണുള്ളത്. ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഫര്‍സാനയുടെ മരണവിവരം പ്രദേശത്തെ പാല്‍ക്കാരനാണ് മാതാപിതാക്കളെ അറിയിച്ചത്. ഫര്‍സാനയുടെ മാതാപിതാക്കള്‍ എത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ഇരുന്നു കരയുന്ന കുട്ടികളെയാണ് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഖാജ പട്ടേലിനെതിരെ പരാതി നല്‍കി. ഖാജയും…
Read Moreബിജെപി എംഎൽഎ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ കണ്ടെടുത്തു
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി രൂപ കണ്ടെടുത്തു. എംഎല്‍എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്‍ പ്രശാന്ത് മദലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ഇന്നലെ ഓഫിസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം…
Read Moreകത്തികരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: കത്തി കരിഞ്ഞ നിലയിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. കെങ്കേരിക്ക് സമീപം വനമേഖലയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 30 പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് മുനീശ്വരസ്വാമി ക്ഷേത്രത്തിന് സമീപത്തു നിന്നും വനം വകുപ്പ് ജീവനക്കാർ കണ്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreപാർക്കിങ്ങിനെ ചൊല്ലി തർക്കം, 2 പേർ കുത്തേറ്റ് മരിച്ചു
ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ ശിവരാത്രി ആഘോഷ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരത്തിനിടെ പാർക്കിംഗിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് 2 പേരുടെ മരണത്തിൽ. എഞ്ചിനീയറിങ് ബിരുദധാരിയായ ഭാരത് കുമാർ, പ്രീ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി പ്രതീക് എന്നിവരാണ് നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർ പാർക്ക് ചെയ്യാൻ എത്തിയ നാലംഗ സംഘത്തെ സംഘാടകരും കളിക്കാരും ചേർന്ന് തടഞ്ഞതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കം അക്രമത്തിലേക്ക് എത്തുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreമീൻപിടിത്ത തൊഴിലാളികൾക്ക് നേരെ കല്ലേറ് നടന്നതായി പരാതി
ബെംഗളൂരു: ആഴക്കടല്‍ മീന്‍പിടിത്തത്തിന് മംഗ്ളൂരുവില്‍ നിന്ന് പോയ ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറുണ്ടായതായി പരാതി. എട്ടോളം ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കടുത്ത് നിന്നാണ് തമിഴ് സംസാരിക്കുന്ന ഒരു സംഘം എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അക്രമികളും മീന്‍പിടിത്ത തൊഴിലാളികളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കല്ലേറ് ദൃശ്യങ്ങള്‍ തൊഴിലാളികള്‍ മംഗ്‌ളൂരുവിലെ അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കിയിരുന്നു.
Read Moreപശു ഇറച്ചി കൈവശം വച്ചു എന്ന ആരോപണം, യുവാവിന് ക്രൂര മർദ്ദനം
ബെംഗളൂരു: പശു ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്. സംഭവത്തിൽ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ പിടിച്ചുവച്ച്, കയ്യിൽ പശു ഇറച്ചിയാണെന്ന് സംശയിച്ച് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
Read Moreസംഗീത പരിപാടിക്കിടെ ഗായകന് നേരെ കുപ്പിയേറ്, 2 പേർ പിടിയിൽ
ബെംഗളൂരു : വിജയനഗറില്‍ സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ കന്നഡ പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ കന്നട പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹംപിയില്‍ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ്…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുക്ക്, സംഘത്തലവൻ പിടിയിൽ
തിരൂർ : കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ വീട്ടിൽ മുഹമ്മദ് റിഹാഫാണ് (26) പിടിയിലായത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവും തിരൂർ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയിൽ കഴിഞ്ഞ മേയിൽ 163 ഗ്രാം എം.ഡി.എം.എയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ മൂന്നുപേർ പിടിയിലായി. ഇവർക്ക് എം.ഡി.എം.എ നൽകിയ സംഘത്തലവനാണ് പിടിയിലായ മുഹമ്മദ് റിഹാഫ്. പലതവണ ഇയാളെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും പിടികൂടാനായിരുന്നില്ല.…
Read Moreക്രിപ്റ്റോകറൻസി തട്ടിപ്പ്, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു: ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ കോടികൾ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ച് പോലീസ് 4 പേരിൽ നിന്നായി 1.5 കോടി രൂപ തട്ടിയ നാലാംഗ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം പരാതിക്കാരെ സമീപിച്ചത്. കൂടുതൽ പണം തിരിച്ചു നൽകും എന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്നെല്ലാം പണം കവർന്നത്.
Read More