മെട്രോ നിർമാണത്തിനായി 2019 മുതൽ അടച്ചിട്ട കാമരാജ് റോഡിന്റെ ഭാഗം തുറക്കാൻ തീരുമാനം

ബെംഗളൂരു: കബ്ബൺ റോഡിൽ നിന്ന് എംജി റോഡിലേക്കുള്ള (കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ജംഗ്ഷന് സമീപം) കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ മാത്രമേ തുറക്കാൻ തീരുമാനമായതായി ബിബിഎംപി അറിയിച്ചു.

റോഡ് നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസവും ബിഎംആർസിഎല്ലിന്റെ ഭാഗത്തുനിന്ന് സാങ്കേതിക കാലതാമസവും കാരണമാണ് റോഡ് തുറക്കാൻ സാധിക്കാതിരുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ഗോട്ടിഗെരെ-കലേന അഗ്രഹാര ലൈനിലെ (പിങ്ക് ലൈൻ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായാണ് റോഡ് അടച്ചിരുന്നത്.

തുടർന്ന് കഴിഞ്ഞ വർഷം എംജി റോഡിനെയും കബ്ബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നിരുന്നു.

നേരത്തെ ഏപ്രില്‍ അവസാനത്തോടെ റോഡ് പൂര്‍ണമായും തുറക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചിരുന്നെങ്കിലും, മെട്രോ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

കാമരാജ് റോഡിനെ എംജി റോഡില്‍ നിന്ന് കബ്ബണ്‍ റോഡിലേക്ക് മാത്രം വാഹനങ്ങള്‍ കടത്തിവിടുന്ന വണ്‍വേ റോഡാക്കി മാറ്റാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts