15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം ഏറ്റെടുക്കാൻ തയ്യാറായി ഭാര്യമാർ, പ്രതിയെ തിരഞ്ഞ് പോലീസ്

ബെംഗളൂരു: 54കാരൻ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയതായി റിപ്പോർട്ട്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് ഏലിയാസ് (54) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വയറു വേദനയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുപോയപ്പോഴാണ് മൂന്ന് മാസം ഗർഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എലിയാസിന് 23കാരിയായ യുവതി അടക്കം രണ്ട് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ…

Read More

കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം 

ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയില്‍ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷര്‍മെന്‍പെട്ടിലെ വിഗ്‌നേഷ് -പ്രമീള ദമ്പതികളുടെ മകള്‍ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയില്‍ പ്രമീളയുടെ വീട്ടില്‍ വച്ച്‌ കാരറ്റ് കഴിയുന്നതിനിടെ കഷ്ണം തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

വായ്പ തിരിച്ചടവ് മുടങ്ങി, ധനകാര്യ സ്ഥാപനം ആവശ്യപ്പെട്ടത് വൃക്ക; പരാതിയുമായി യുവതി

ബെംഗളൂരു: ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വൃക്ക വില്‍ക്കാൻ നിർബന്ധിച്ചതായി യുവതിയുടെ പരാതി. തനിക്കൊപ്പം തൻ്റെ രണ്ട് പെണ്‍മക്കളുടെ വൃക്ക കൂടി വില്‍ക്കാൻ സംഘം നിർബന്ധിച്ചെന്ന ഗുരുതര ആരോപണവും യുവതിയുടെ പരാതിയിലുണ്ട്. രാംനഗർ ജില്ലയിലെ മഗഡി സ്വദേശിനിയായ 46കാരിയാണ് മഗഡി പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്. തന്റെ ഭർത്താവ് സോമേശ്വര കഴിഞ്ഞ വർഷം ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്തു. 8 മാസത്തെ തവണകള്‍ അടച്ച ശേഷം അദ്ദേഹം കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതുമൂലം…

Read More

മെട്രോ നിർമാണത്തിനായി 2019 മുതൽ അടച്ചിട്ട കാമരാജ് റോഡിന്റെ ഭാഗം തുറക്കാൻ തീരുമാനം

ബെംഗളൂരു: കബ്ബൺ റോഡിൽ നിന്ന് എംജി റോഡിലേക്കുള്ള (കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ജംഗ്ഷന് സമീപം) കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ മാത്രമേ തുറക്കാൻ തീരുമാനമായതായി ബിബിഎംപി അറിയിച്ചു. റോഡ് നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസവും ബിഎംആർസിഎല്ലിന്റെ ഭാഗത്തുനിന്ന് സാങ്കേതിക കാലതാമസവും കാരണമാണ് റോഡ് തുറക്കാൻ സാധിക്കാതിരുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഗോട്ടിഗെരെ-കലേന അഗ്രഹാര ലൈനിലെ (പിങ്ക് ലൈൻ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായാണ് റോഡ് അടച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം എംജി റോഡിനെയും കബ്ബണ്‍ റോഡിനെയും ബന്ധിപ്പിക്കുന്ന…

Read More

കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും

കേരളത്തിൽ ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കിലാണ്. വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.

Read More

പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് അറിയിച്ചു. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.…

Read More

ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം;

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് നവീകരണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ലോകമാന്യതിലക് – കോയമ്പത്തൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ്, മൈസൂരു- എംജിആര്‍ ചെന്നൈ സെൻട്രൽ കാവേരി എക്സ്പ്രസ്,കെഎസ്ആർ ബെംഗളൂരു – എംജിആര്‍ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം. ട്രെയിൻ നമ്പർ 11013 ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് 10:35…

Read More

നഗരത്തിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു : ബെംഗളൂരുവിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). നായകളെയും പൂച്ചകളെയും സംരക്ഷിക്കാനും ചികിത്സിക്കാനും ലക്ഷ്യമിട്ടാണിത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ പരിക്കേൽക്കുന്ന തെരുവുനായകളെയും മറ്റുമൃഗങ്ങളെയും വിവിധ എൻ.ജി.ഒ.കൾക്കാണ് കൈമാറുന്നത്. ബി.ബി.എം.പി.യുടെ ദാസറഹള്ളി, ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദാസറഹള്ളി സോണിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ്, സൗത്ത് സോണുകളിൽ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. മൂന്നുമാസത്തിനുള്ളിൽ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഓരോകേന്ദ്രത്തിലും 20-ലേറെ മൃഗങ്ങളെ പരിപാലിക്കാനാകും. പ്രത്യേക പരിശീലനംലഭിച്ച ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും.  

Read More