നഗരത്തിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു : ബെംഗളൂരുവിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

നായകളെയും പൂച്ചകളെയും സംരക്ഷിക്കാനും ചികിത്സിക്കാനും ലക്ഷ്യമിട്ടാണിത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ പരിക്കേൽക്കുന്ന തെരുവുനായകളെയും മറ്റുമൃഗങ്ങളെയും വിവിധ എൻ.ജി.ഒ.കൾക്കാണ് കൈമാറുന്നത്.

ബി.ബി.എം.പി.യുടെ ദാസറഹള്ളി, ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദാസറഹള്ളി സോണിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ്, സൗത്ത് സോണുകളിൽ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മൂന്നുമാസത്തിനുള്ളിൽ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഓരോകേന്ദ്രത്തിലും 20-ലേറെ മൃഗങ്ങളെ പരിപാലിക്കാനാകും. പ്രത്യേക പരിശീലനംലഭിച്ച ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts