രാജാജിനഗറിലെ വൈദ്യുത ബൈക്ക് ഷോറൂമിൽ തീപ്പിടിത്തം

ബെംഗളൂരു : ബെംഗളൂരുവിലെ വൈദ്യുത ബൈക്ക് ഷോറൂമിൽ വൻ തീപ്പിടിത്തം. രാജാജിനഗറിലെ ഒകിനാവ ഗാലക്സി ഷോറൂമിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്.

30-ഓളം ബൈക്കുകൾക്ക് തീപിടിച്ചു. പത്ത് ബൈക്കുകൾ പൂർണമായി കത്തിയമർന്നു. ആർക്കും പരിക്കില്ല. രാജാജി നഗർ, ഹൈഗ്രൗണ്ട്‌സ് ഫയർ സ്റ്റേഷനുകളിൽനിന്നെത്തിയ ഓരോ യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടരാതെ തടയാനായി.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് രാജാജി നഗർ പോലീസ് പറഞ്ഞു.

അടുത്തിടെ നഗരത്തിൽ വാഹനഷോറൂമിലുണ്ടായ മൂന്നാമത്തെ തീപ്പിടിത്തമാണിത്. ജനുവരി രണ്ടിന് മഹാദേവപുരയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ 50 ബൈക്കുകൾ കത്തിനശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts