വില വർദ്ധനവ് സാരമായി ബാധിച്ച് ബിയർ വിപണി

ബെംഗളൂരു: സംസ്ഥാനത്ത് ബിയറിനും വിലകൂടയതോടെ വില്പനയിൽ കുറവ്.

സർക്കാർ ഏർപ്പെടുത്തിയ കുത്തനെയുള്ള വില വർധന ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ബിയറിനും വില വർധിച്ച ത്.

650 മില്ലി ബിയറിന് ബ്രാൻഡ് അനുസരിച്ച്‌ 10 മുതല്‍ 45 രൂപ വരെ വില കൂടും.

ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തില്‍ റെക്കോഡ് മദ്യവില്‍പ്പന നടന്നിട്ടും എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വർധന ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു.

നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയാകും.

  മകൻ അമ്മയെ ചുട്ടുകൊന്നു

230 രൂപയുണ്ടായിരുന്ന ബിയറിന് 240 രൂപയുമാകും. വില കൂടുന്നതോടെ ബിയർ വില്‍പ്പന 10 ശതമാനമെങ്കിലും കുറയുമെന്ന് മദ്യവില്‍പ്പനക്കാർ ആശങ്കപ്പെടുന്നുവെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് കരുണാകർ ഹെഗ്‌ഡെ പറഞ്ഞു.

വിപണി സാഹചര്യങ്ങള്‍ക്ക് അനുകൂലമല്ലാത്ത സമയത്താണ് തീരുവ വർദ്ധിപ്പിച്ചതെന്നും ബിയർ വിലയിലെ വർദ്ധനവ് ഭാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി, വില വർദ്ധന കാരണം ബിയർ വിതരണം ഇല്ലായിരുന്നു.

ഒരാഴ്ച മുമ്പ് , മദ്യനിർമ്മാണശാലകള്‍ ഉല്‍പാദനം മന്ദഗതിയിലാക്കി.

വില്‍പന ഇതിനകം 10% കുറഞ്ഞു. സ്റ്റോക്കിൻ്റെ അഭാവം വില്‍പ്പനയെ സാരമായി ബാധിക്കുന്നുവെന്നും ഹെഗ്‌ഡെ പറഞ്ഞു.

  ഐടി ജീവനക്കാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നഗരത്തിലുടനീളമുള്ള പാർട്ടി-സന്ദർശകരില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സമയത്ത് വില വർധിപ്പിക്കാനുള്ള സർക്കാരിൻ്റെ തീരുമാനം വ്യവസായത്തിന് മറ്റൊരു പ്രഹരമാണെന്ന് കോറമംഗലയിലെ ഒരു പബ് ചെയിൻ ഉടമ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീരദേശ കർണാടകയിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ; മൂന്ന് വയസുകാരി മരിച്ചു

Related posts

Click Here to Follow Us