ജാലോർ : ആശ്രമത്തിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു എന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമ നടത്തിപ്പുകാരനും സഹായിക്കും എതിരെയാണ് യുവതിയുടെ പരാതി. ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് പോലീസ് കേസെടുത്തത്. . ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സർപ്പദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ തഗറാമുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദ്ദേശിച്ചു. ഭർത്താവിനും കുടുംബത്തിനുമൊപ്പമാണ്…
Read MoreTag: police case
പെൺകുട്ടിയെ പാർക്കിൽ വച്ച് പീഡിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍ . കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ കോണ്‍സ്റ്റബിളുമായ പവന്‍ ധ്യാവന്നനവറിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ താമസക്കാരിയുമായ 17-കാരിയാണ് പോലീസുകാരന്റെ അതിക്രമത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി 17-കാരി പ്രണയത്തിലായിരുന്നു. ജൂലായ് 27-ാം തീയതി ബെംഗളൂരുവില്‍ വരാമെന്നും ഒളിച്ചോടാമെന്നും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ചാണ്…
Read Moreയുവമോർച്ച ജില്ലാ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയിൽ യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരു വിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കേരള രജിസ്ട്രേഷനായ കെഎൽ നമ്പർ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. വർഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം. ഇന്നലെ രാത്രിയാണ് പ്രവീൺ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബെല്ലാറയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ പ്രവീൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അഞ്ജാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ…
Read Moreലിപ് ലോക്ക് ചലഞ്ച്, പെൺകുട്ടികൾ പീഡനത്തിനു ഇരയായതായി പോലീസ്
ബെംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതയാണ് അന്വേഷണത്തിൽ പുറത്ത് വന്നത്. കൂടെയുണ്ടായിരുന്ന എട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ഇവര്‍ക്കെതിരെ കേസെടുത്തതായും മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. പലയിടങ്ങളില്‍വച്ചാണ് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. പ്രതികളില്‍ 17 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376, 354, 354 (സി), 120 (ബി) എന്നീ വകുപ്പുകളും പോക്‌സോ, ഐ.ടി…
Read Moreവ്യാജ രേഖ ചമച്ച് പണപ്പിരിവ്, രണ്ട് പേർക്കെതിരെ കേസ്
ബെംഗളൂരു: മംഗളൂരു കമ്പള (പോത്തോട്ടം) മത്സരത്തിൽ മിന്നും വേഗം കൊണ്ട് ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെ മൂന്ന് പേർ വ്യാജ രേഖ ചമച്ച് പണം തട്ടിയതായി പരാതി. സംഭാവനയുടെ പേരിൽ വ്യാജരേഖ സൃഷ്‌ടിച്ച് പൊതുജനങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ച് ദക്ഷിണ കന്നഡ കമ്പള കമ്മിറ്റി അംഗവും എരുമകളുടെ ഉടമയുമായ ലോകേഷ് ഷെട്ടി എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകിയത്. കമ്പളയിലെ വേഗത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. മൂഡ്ബിദ്രി പോലീസ് സ്‌റ്റേഷനിലാണ് കേസ്. കമ്പള അക്കാദമിയിലെ ഗുണപാൽ കദംബ, മത്സരങ്ങളുടെ…
Read Moreഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഇരുവരും അറസ്റ്റിൽ
ബെംഗളൂരു: അപകട മരണമെന്ന് വരുത്തി തീര്‍ത്ത് ഭര്‍ത്താവിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ ബന്ധത്തെക്കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്ന് പോലീസ്. അപകട മരണത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ബാഗല്‍കോട്ട് സ്വദേശി പ്രവീണിനെ ജൂലൈ രണ്ടിനാണ് ബൈക്ക് ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോവുകയായിരുന്ന പ്രവീണിനെ കാര്‍ ഇടിക്കുകയായിരുന്നു. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഭാര്യ നിത്യ അപകട മരണവിവരം…
Read Moreജയിലിൽ സുഹൃത്തിനെ കാണാൻ എത്തിയത് ഹാഷിഷ് ഒയിലുമായി, 2 സ്ത്രീകൾ അറസ്റ്റിൽ
ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരായ സുഹൃത്തുക്കൾക്ക് ഹാഷിഷ് ഓയിൽ പോലീസ് എത്തിച്ചു നൽകിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമഗ ഭദ്രാവതി സ്വദേശി ടി.ആർ. ഛായയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . വനിതാ ജീവനക്കാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് മുറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ രണ്ടുപേരിൽ നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ…
Read Moreതാരദമ്പതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് പോലീസ്
പാലക്കാട്: നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു. തിരുവില്ലാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. 2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് റിയാസിന്റെ പരാതി. എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഒറ്റപ്പാലം നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് താരദമ്പതികൾക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഭാര്യ മർദ്ദിച്ച ശേഷം ഭർത്താവ് ചൂടുവെള്ളത്തിൽ ഇട്ട് പുഴുങ്ങി
കറാച്ചി : ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുല്‍ഷന്‍ ഇ ഇഖ്ബാല്‍ ബ്ലോക്ക് നമ്പര്‍ 4 ല്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഗുല്‍ഷന്‍ ഇ ഇക്ബാല്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭര്‍ത്താവ് ആഷിഖ് ഹുസൈന്‍ ഭാര്യ നര്‍ഗീസിനെ മര്‍ദിച്ച ശേഷം മക്കളുടെ മുന്നില്‍ വച്ച് ചട്ടിയില്‍…
Read Moreസ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് കൊലപാതകം, ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: സ്വന്തം മരണം വ്യാജമായി ചമയ്ക്കാൻ ഉടുപ്പിയിലെ ബൈൻദൂരിൽ ഒരാളെ കാറിലിട്ട് കത്തിച്ച സർവേയർ പോലീസ് പിടിയിൽ . ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാനായിരുന്നു കൊലപാതകം. സദാനന്ദ ശെരിഗാറാണ് അറസ്റ്റിൽ ആയത് . ജൂലൈ 13 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബൈൻദൂരിലെ ഹെന്നുബേരുവിൽ കത്തിയ കാറിന്റെ പിൻസീറ്റിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു . തുടർന്നുള്ള അന്വേഷണമാണ് മണിക്കൂറുകൾക്കകം സദാനന്ദയുടെ അറസ്റ്റിലേക്ക് നയിച്ചത്. സദാനന്ദയുടെ അതേ പൊക്കവും വണ്ണവുമുള്ള ഒരാളെ കണ്ടെത്തി, ഇയാൾക്ക് മദ്യത്തിൽ ഉറക്കഗുളിക കലർത്തി…
Read More