സർപ്പദോഷത്തിന് പരിഹാരം ലൈംഗിക ബന്ധം, പീഡന പരാതിയുമായി യുവതി

ജാലോർ : ആശ്രമത്തിൽ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു എന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ജലോറിലെ ഭഗവാൻ ദത്താത്രേയ ആശ്രമ നടത്തിപ്പുകാരനും സഹായിക്കും എതിരെയാണ് യുവതിയുടെ പരാതി.

ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് പോലീസ് കേസെടുത്തത്. .

ജലോർ ജില്ലയിലെ സഞ്ചോറിലെ അർവ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സർപ്പദോഷത്തിൽ നിന്ന് രക്ഷപ്പെടാൻ തഗറാമുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടാൻ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്താനും ഹേമലത നിർദ്ദേശിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഭർത്താവിനും കുടുംബത്തിനുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. സർപ്പദോഷം ഉള്ളതിനാൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ദോഷം മാറാൻ തഗാരത്തെ സമീപിക്കാനും ഹേമലത നിർദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് തന്നോടൊപ്പം 108 ദിവസം ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് തഗാറാം ആവശ്യപ്പെട്ടു, പെബ്രുവരി 18ന് ഹേമലതയും തഗാരവും ചേർന്ന് യുവതിയെ തന്ത്രപൂർവം ആശ്രമത്തിലെത്തിക്കുകയായിരുന്നു.

തുടർന്ന് ബേസ്‌മെന്റ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ വച്ച് തഗാറാം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമലത വീഡിയോയിൽ പകർത്തുകയും ചെയ്തു. പരാതി നൽകിയാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഒടുവിൽ ജൂലൈ 27ന് ധൈര്യം സംഭരിച്ച് പരാതി നൽകിയെന്നാണ് ഇരയായ യുവതിയുടെ മൊഴി. അന്വേഷണം ആരംഭിച്ച പോലീസ് ആശ്രമം റെയ്ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts