ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച് മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്. മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ…
Read MoreTag: police
മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്
ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി. പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.
Read Moreഡ്യൂട്ടിക്കിടെ പോലീസുകാരൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു : ഡ്യൂട്ടിക്കിടെ പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗർ ജില്ലയിലെ ഹരപ്പനഹള്ളി സ്വദേശി ഗുരു മൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെടിയേറ്റ ഗുരു മൂർത്തിയെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ്
ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…
Read Moreപുതുവത്സരാഘോഷം; ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.. അറിയാം വിശദാംശങ്ങൾ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്‌സ് റോഡ്, എന്നിവിടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും വൻതോതിൽ തടിച്ചുകൂടുമെന്നതിനാൽ ചില നിർദേശങ്ങളുമായി ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിതമായ സ്ഥലങ്ങൾ * ഡിസംബർ 31 ന് വൈകുന്നേരം 4 മുതൽ ജനുവരി 1 ന് പുലർച്ചെ 3 വരെ എം.ജി റോഡിൽ അനിൽ കുംബ്ലെ സർക്കിൾ മുതൽ മയോ ഹാളിന് സമീപം റസിഡൻസി റോഡ് ജംഗ്ഷൻ വരെ. ബ്രിഗേഡ് റോഡിൽ, കാവേരി എംപോറിയം ജംഗ്ഷൻ…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചതിൽ പക; വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കി
ബെംഗളൂരു: വനിതാ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി സഹപ്രവര്‍ത്തകര്‍. കലബുറഗി സിറ്റി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ ഫോണ്‍ കോള്‍ റെക്കോഡാണ് സഹപ്രവർത്തകരായ രണ്ടുപോലീസുകാരാണ് മോഷണ കേസ് പ്രതികൾക്ക് ചോർത്തി നൽകിയത്. മോഷണക്കേസുകളില്‍ പ്രതിയായ മഹേഷ് എന്ന യുവാവിനാണ് ഈ ഫോണ്‍ കോള്‍ റെക്കോഡുകള്‍ ഇവര്‍ കൈമാറിയത്. പിന്നീട് ഈ റെക്കോഡുകൾ മഹേഷ് വനിതാ കോണ്‍സ്റ്റബിളിന്റെ പ്രതിശ്രുത വരന് അയച്ചയോടെ ഇവരുടെ വിവാഹം മുടങ്ങി. ഇതോടെയാണ് തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിവരം കോണ്‍സ്റ്റബിളിന് മനസ്സിലായത്. തുടര്‍ന്ന് ഉന്നതതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം…
Read Moreപാര്‍ലമെന്റ് അതിക്രമം; കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.
Read Moreസമൂഹമാധ്യമത്തിലെ പോസ്റ്റ്; നടൻ ചേതൻ അഹിംസക്കെതിരെ പരാതി
ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി. അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നടന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.. കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി. ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്. നിർഭാഗ്യവശാൽ,…
Read Moreആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ്
ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.
Read Moreഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചു; അഭിഭാഷകന് പോലീസ് മർദ്ദനം
ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി. ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ…
Read More