ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക. എന്ന ഇ-മെയില്‍ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്. കഫേയില്‍ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവർക്കാണ് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുക. ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികള്‍…
Read MoreTag: nia
രാമേശ്വരം കഫേ സ്ഫോടനം; സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്
ബെംഗളൂരു: രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എൻ.ഐ.എ റെയ്ഡ് തുടരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ ബെള്ളാരിയില്‍ നിന്ന് ബസില്‍ കലബുറഗിയിലേക്ക് യാത്ര ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് കലബുറഗിയില്‍ പരിശോധന നടത്തിയത്. ഇതിന്‍റെ ഭാഗമായി കലബുറഗി റെയില്‍വേ സ്റ്റേഷനിലെയും സെൻട്രല്‍ ബസ്‍ സ്റ്റാൻഡിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ എൻ.ഐ.എ സംഘം പരിശോധിച്ചു. അതേസമയം, മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിലെ പ്രതിയെ ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താൻ എൻ.ഐ.എ, സി.സി.ബി സംഘങ്ങളുടെ ശ്രമം ഊർജിതമായി തുടരുകയാണ്. പ്രതിയുടെ പുതിയ ചിത്രങ്ങള്‍കൂടി എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന…
Read Moreപ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം
ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.
Read Moreസ്ഫോടനം നടത്താൻ റോബോട്ടിക് കോഴ്സ് പഠിപ്പിക്കാൻ നീക്കമെന്ന് ആരോപണം
ബെംഗളൂരു: രാജ്യത്ത് സ്ഫോടനങ്ങൾ നടത്താൻ എൻജിനിയർമാരെ റോബോട്ടിക്ക് കോഴ്‌സ് പഠിപ്പിക്കാൻ ശ്രമിക്കുന്നതായി എൻഐഎ ആരോപണം. സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ 9 പേർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ ആരോപണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആയ മൂന്നു പേരായിരുന്നു ആ കേസിലെ പ്രധാന പ്രതികൾ.
Read Moreഎൻഐഎ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
ബെംഗളൂരു: എൻഐഎ സംഘം സഞ്ചരിച്ച പോലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കോട് സ്വദേശി ബി ലക്ഷ്മണ നായ്ക് (50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മൈസൂരു പാതയിൽ മംഗളൂരുവിനടുത്ത് ആര്യപുവിലാണ് അപകടമുണ്ടായത്. സുള്ള്യയിൽ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം. പുത്തൂരിൽ നിന്ന് അർളപ്പാടിലേക്ക് വരുകയായിരുന്നു നായ്ക്. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു
Read Moreഎൻഐഎ 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയും പിടിയിൽ
ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കൊടഗ് ജില്ലയിലെ തുഫൈല്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ തുഫൈലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തുഫൈല്‍ പിഎഫ്‌ഐ അംഗമാണെന്നും പ്രവീണ്‍ നെട്ടറു വധക്കേസില്‍ ഏജന്‍സി അന്വേഷിക്കുന്ന ആളാണെന്നും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ നോട്ടീസില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദാസറഹള്ളിക്ക് സമീപത്ത് നിന്നാണ്…
Read Moreഐഎസ് ബന്ധം, മംഗളൂരു സ്വദേശികൾ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇവര്‍ ഐഎസ് പ്രവര്‍ത്തനത്തിന്റെ വ്യാപനത്തിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാരിഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.
Read Moreകോൺഗ്രസ് നേതാവിന്റെ മകനെ എൻഐഎ അറസ്റ്റ് ചെയ്തു
ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെ പേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷേഖി ന്‍റെ മകന്‍ റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്. കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍. ഉഡുപ്പി ജില്ലയില്‍ ഒരു എഞ്ചിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ്…
Read Moreമംഗളൂരു സ്ഫോടനം, എഞ്ചിനീയറിങ് കോളേജിലും ഫ്ലാറ്റിലും റെയ്ഡ്
ബെംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍…
Read Moreദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ എൻഐഎ പരിശോധന
ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന ദേശവിരുദ്ധ സ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യയിലെ 3 ജയിലുകളിൽ ഇന്നലെ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലെ 9 തടവുപുള്ളികളെ അന്വേഷണസംഘം ചോദ്യംചെയ്തു. തമിഴ്നാട്ടിലെ തന്നെ സേലം ജയിൽ, ബെംഗളൂരു പരപ്പന ജയിലും എൻഐഎ സംഘം എത്തിയിരുന്നു. മംഗളൂരു സ്‌ഫോടന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യാനുണ്ടായിരുന്നു. മംഗളൂരു സ്ഫോടനക്കേസിൽ എൻഐഎയുടെ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിഖിന്റെ മൊഴികൾ എൻഐഎ കഴിഞ്ഞ ദിവസം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഷാരിഖ് തങ്ങിയ ബോട്ടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അന്വേഷണ…
Read More