മംഗളൂരു സ്ഫോടനം, എഞ്ചിനീയറിങ് കോളേജിലും ഫ്ലാറ്റിലും റെയ്ഡ് 

ബെംഗളൂരു: മംഗളൂരുവിലെ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചു. മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളേജിലും ഉഡുപ്പിയിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മംഗളൂരു നഗരത്തിലെ നാഗോരിയില്‍ നടന്ന കുക്കര്‍ ബോംബ് സ്‌ഫോടനവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഷാരിഖിനെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. നേരത്തെ അറസ്റ്റിലായ മാസ് മുനീര്‍ മംഗളൂരുവിലെ കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകള്‍ ലഭിക്കാനായിരുന്നു കോളേജില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts