ബെംഗളൂരു: മൈസൂരു-നഞ്ചൻകോട് റോഡ് ആറുവരിയായി വികസിപ്പിക്കുന്ന നടപടികള്‍ക്ക് വൈകാതെ തുടക്കമാകും. റവന്യൂവകുപ്പ്, വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്ന യോഗത്തിനുശേഷം മൈസൂരു എം.പി. പ്രതാപസിംഹയാണ് ഇക്കാര്യം അറിയിച്ചത്. ആറുവരിയായി വികസിപ്പിക്കുന്നതോടെ റോഡിന്റെ ദൈര്‍ഘ്യം ഏഴുകിലോമീറ്റര്‍ കൂടും. മൈസൂരു വിമാനത്താവളത്തിനു മുന്നിലൂടെയാണ് നിലവില്‍ റോഡ് കടന്നുപോകുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേക്ക് നീളം കൂട്ടുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. ഇതേത്തുടര്‍ന്നാണ് ഏഴുകിലോമീറ്റര്‍ പുതിയ സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നത്. മൈസൂരു നഗരത്തിലെ ദല്‍വോയി തടാകത്തിനുശേഷം ഇടത്തോട്ടുതിരിഞ്ഞ് ടോള്‍ ഗേറ്റിനു മുമ്പായി ഇപ്പോഴത്തെ പാതയിലേക്ക് ചെന്നുചേരുന്ന വിധത്തിലാണ് പുതിയ റോഡ്…
Read MoreTag: mysuru
മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ബെംഗളൂരു: ബെംഗളൂരു– മൈസൂരു എക്സ്പ്രസ് വേ നഗരത്തിലേക്ക് പ്രവേശിക്കുന്ന മൈസൂരു റിങ് റോഡ് ജംക്‌ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ റോഡിന്റെ വീതി കൂട്ടൽ ആരംഭിച്ചു. എക്സ്പ്രസ് വേയിലേക്ക് പ്രവേശിക്കാൻ നഗരത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ റിങ് റോഡ് ജംക്‌ഷനിൽ മണിക്കൂറോളമാണ് ഗതാഗതകുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ് .സിഗ്‌നൽ ലൈറ്റുകൾ, മീഡിയനുകൾ എന്നിവ കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ചിരുന്നു. 42.5 കിലോമീറ്റർ വരുന്ന റിങ് റോഡ് എക്സ്പ്രസ് വേയ്ക്ക് പുറമേ ബന്നൂർ റോഡ്, ടി.നരസിപുര റോഡ്, നഞ്ചൻഗുഡ് റോഡ്, ഹുൻസൂർ റോഡ് എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്. മലബാർ മേഖലയിൽ നിന്ന്…
Read Moreമലയാളികളെ തട്ടികൊണ്ടു പോയി കൊള്ളയടിച്ച പ്രതികൾ പിടിയിൽ
ബെംഗളൂരു:മൈസൂരുവില്‍ വിനോദയാത്രയ്ക്കെത്തിയ അഞ്ചു മലയാളികളെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു. മൈസൂരു ഉദയഗിരി എ.ജെ. ബ്ലോക്ക് നിവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ഫിറോസ് പാഷ , നൂര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. താമസസൗകര്യം നല്‍കാമെന്നുപറഞ്ഞ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവാക്കളെ മൈസൂരുവിലെ എസ്.എസ്. നഗറിലുള്ള ഒരു വീട്ടിലെത്തിക്കുകയായിരുന്നു. 20 ദിവസം മുമ്പ് തട്ടിപ്പുസംഘം വാടകയ്ക്കെടുത്തതാണ് ഈ വീട്. യുവാക്കളെ വീട്ടിലെത്തിച്ചശേഷം ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തട്ടിപ്പുസംഘം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
Read Moreവിനോദയാത്രയ്ക്കിടെ മലയാളികളെ മൈസൂരുവിൽ തടവിലാക്കി, രക്ഷപ്പെട്ടത് സാഹസികമായി
ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട…
Read Moreടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, മോഷൻ പോസ്റ്റർ വിവാദത്തിലേക്ക്
ബെംഗളൂരു:മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററിൽ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. ഇത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർത്തു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി,…
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വാഹനത്തിന് നേരെ പ്രവർത്തക ഫോൺ എറിഞ്ഞു
ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മെെസൂരുവില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ പ്രവർത്തക ഫോണ്‍ എറിഞ്ഞു. മോദിയുള്ള വാഹനത്തിലേക്കാണ് ആള്‍ക്കുട്ടത്തിനിടയില്‍ നിന്ന് ഒരു മൊബെെല്‍ ഫോണ്‍ എറിഞ്ഞത്. ജനക്കൂട്ടത്തിന് നേരെ കെെവീശി കാണിക്കുന്നതിനിടെ മോദിയുടെ തൊട്ടുമുന്‍പില്‍ മൊബെെല്‍ ഫോണ്‍ വന്നു വിഴുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കണ്ട ആവേശത്തില്‍ പൂക്കള്‍ക്കൊപ്പം ഫോണും എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകയാണ് പൂക്കള്‍ക്കൊപ്പം ഫോണ്‍ എറിഞ്ഞത്. സത്യാവസ്ഥ അറിഞ്ഞതോടെ എസ് പി ജി ഫോൺ അവര്‍ക്ക്…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിൽ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ ദോശ ചുട്ട് നേതാവ് പ്രിയങ്ക ഗാന്ധി. ശേഷം ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ചു പ്രിയങ്ക, അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പ്രമുഖ ഹോട്ടലായ മൈലാരിയിൽ പ്രിയങ്കയെത്തി. ദോശയും ഇഡ്ഡിലിയുമായിരുന്നു അവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു…
Read Moreനാട്ടിലേക്ക് പോകുന്നതിനിടെ അപകടം, മലയാളി വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: മൈസൂരു മണ്ഡ്യയിൽ വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. മൈസൂരു മണ്ഡ്യ നാഗമംഗലത്ത് ആണ് അപകടം നടന്നത്. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (21) ആണ് മരിച്ചത്. നാട്ടിലേക്കു പോകുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്.
Read Moreകടുവ സാങ്കേതത്തിലൂടെ പ്രധാനമന്ത്രിയുടെ ജംഗിൾ സഫാരി ചിത്രങ്ങൾ വൈറൽ
ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രൊജക്‌ട് ടൈഗര്‍ പദ്ധതിയുടെ 50ാം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ, സഫാരി സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മിഡിയയില്‍ വൈറലായി.നിലഗിരി ജില്ലയിലെ മുതുമലയിലെ ആനക്യാംപും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. രാവിലെ 7.20ഓടെയാണ് പ്രധാനമന്ത്രി മെലുകമ്മനഹള്ളിയിലെ ഹെലിപാഡിലിറങ്ങി ബന്ദിപ്പൂരിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കാക്കി പാന്റും ഷര്‍ട്ടും കോട്ടും കറുത്ത തൊപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. രാവിലെ 7.45ന് ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ സഫാരി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന…
Read Moreതെരഞ്ഞെടുപ്പ് പരിശോധന, 18 ലക്ഷം പിടിച്ചെടുത്തു
ബെംഗളൂരൂ: മൈസൂരു-ടി. നര്‍സിപുര്‍ പാതയിലെ ചെക്‌പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്‍റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും. വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്‌പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ…
Read More