തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിൽ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ  ദോശ ചുട്ട് നേതാവ് പ്രിയങ്ക ഗാന്ധി.  ശേഷം ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ചു പ്രിയങ്ക, അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.

ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പ്രമുഖ ഹോട്ടലായ മൈലാരിയിൽ പ്രിയങ്കയെത്തി. ദോശയും ഇഡ്ഡിലിയുമായിരുന്നു അവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തുടർന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു കൂട്ടം ദോശ തവയിൽ ഒഴിച്ച് വട്ടത്തിൽ പരത്തുന്നതിൽ പ്രിയങ്ക വിജയിച്ചു. എന്നാൽ കൃത്യസമയത്ത് മറിച്ചിടാനാവാതെ വന്നതോടെ ദോശ കരിയുകയും ചെയ്തു.

പ്രിയങ്ക റെസ്റ്ററന്റ് ഉടമയ്ക്കും കുടുംബത്തിനും നന്ദി അറിയിക്കുകയും അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
[masterslider id="10"]

Related posts