ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 5 പേർ പോലീസ് പിടിയിൽ 

ബെംഗളൂരു: ഒമ്പത് വയസുകാരനെ കളിക്കാനെന്ന വ്യാജേന കൂട്ടി കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ നിയമപ്രകാരം കേസെടുത്ത പോലീസ്, കൗമാരക്കാരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൈസൂർ ജില്ലയിലെ നഞ്ചൻകോട് താലൂക്കിലെ ദൊഡ്ഡകവലാൻഡെയിലാണ് സംഭവം. പ്രതികളിൽ രണ്ടുപേർ ഒന്നാംവർഷ പി.യു. വിദ്യാർത്ഥികളാണ്. മറ്റുരണ്ടുപേർ പത്താംക്ലാസിലും മറ്റൊരാൾ ഒമ്പതാംക്ലാസിലും പഠിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് കൗമാരക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. ദൊഡ്ഡകവലാൻഡെ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Read More

ജോലി വാഗ്ദാന തട്ടിപ്പ്, മൈസൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു 

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് പെര്‍ള സ്വദേശി ഉള്‍പ്പെടെ നാലുപേരിൽ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ ജയനഗര്‍ വിദ്യാരണ്യപുരയിലെ ഹിരേമത്തിനെയാണ് ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. പെര്‍ള കാട്ടുകുക്കെയിലെ ഗീതേഷിന്റെ പരാതിയിലാണ് കേസ്. മൈസൂര്‍ സില്‍ക്സില്‍ അറ്റന്റര്‍ ജോലി വാഗ്ദാനം ചെയ്താണ് മൂന്ന് ലക്ഷം രൂപ വാങ്ങിയതെന്നും എന്നാല്‍ ജോലി നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് ഗീതേഷിന്റെ പരാതി. 2021 ജൂലായ്, 2022 മെയ് മാസങ്ങളിലായാണ് പണം നല്‍കിയത്. മറ്റ് മൂന്നുപേരില്‍ നിന്നും പണം…

Read More

യോഗ ദിനം , 21 കോടി ചെലവഴിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: യോഗ ദിനത്തോടാനുബന്ധിച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നഗരത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഒപ്പം നടപാതകളും തെരുവുകളും നവീകരിക്കും. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് എസ്. എ രാമദാസ് പറഞ്ഞു. 15000 പേര് പ്രധാന മന്ത്രിയ്ക്ക് ഒപ്പം യോഗ അഭ്യാസത്തിൽ പങ്കെടുക്കുന്നു. യോഗാഭ്യാസം നടക്കുന്ന മൈസൂർ രാജകൊട്ടാരം മോടി പിടിപ്പിക്കുന്നതിനായി 6 കോടി രൂപയും…

Read More

മൈസൂരുവിനു വ്യവസായ ടൗൺഷിപ്പ് ഉറപ്പുനൽകി മുഖ്യമന്ത്രി

bommai

ബെംഗളൂരു: മൈസൂരു ഉൾപ്പെടെ അതിവേഗം വളരുന്ന കർണാടകയിലെ നാല് നഗരങ്ങളിൽ വ്യവസായ ടൗൺഷിപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. മൈസൂരുവിന് പുറമെ മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, ബെലഗാവി എന്നിവയാണ് മറ്റുള്ളവ. രാജേന്ദ്രഭവനിൽ സംഘടിപ്പിച്ച സൗത്ത് ബിരുദധാരികളുടെ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിൽ നിന്ന് വന്ന ബിജെപി സ്ഥാനാർത്ഥി എംവി രവിശങ്കറിന് മുഖ്യമന്ത്രി പിന്തുണ റെടുകയും ചെയ്തു. മൈസൂരു കുതിച്ചുചാട്ടത്തിൽ വളരുകയാണെന്നും ബെംഗളൂരുവിനുശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ നഗരമാണിതെന്നും ഇത്…

Read More

കൗൺസിൽ തെരഞ്ഞെടുപ്പ്: മൈസൂരു സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു: കൗൺസിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ബിജെപി, കോൺഗ്രസ്, ജെഡി(എസ്) എന്നീ മൂന്ന് പ്രധാന പാർട്ടികളുടെയും മുൻനിര നേതാക്കൾ പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌ഡി കുമാരസ്വാമിയും തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി നഗരത്തിലിറങ്ങുമ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് (ജൂൺ 8) മൈസൂരിലെത്തും. രാവിലെ 9.30ന് ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം 10.20ന് മണ്ടക്കല്ലിലെ മൈസൂർ വിമാനത്താവളത്തിൽ ഇറങ്ങും. ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. ആദ്യം രാവിലെ 11 മുതൽ…

Read More

ഇവിടെ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ വിലമതിക്കാൻ പാകിസ്ഥാൻ സന്ദർശിക്കൂ: ഹിജാബ് പ്രവർത്തകരോട് ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് യു ടി ഖാദർ

ബെംഗളൂരു: ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും തിരിച്ചറിയാൻ പാകിസ്ഥാൻ, സൗദി അറേബ്യ അല്ലെങ്കിൽ ഇതുപോലുള്ള മറ്റേതെങ്കിലും രാജ്യങ്ങൾ സന്ദർശിക്കണമെന്നും നിങ്ങളുടെ രാജ്യത്ത് നിങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം നിസ്സാരമായി കാണരുതെന്ന് ഉപദേശിക്കുകയും ചെയ്തു കൊണ്ട് ഹിജാബ് അനുകൂല പ്രക്ഷോഭകർക്കെതിരെ ആഞ്ഞടിച്ച് മംഗലാപുരത്തെ കോൺഗ്രസ് എംഎൽഎ യു ടി ഖാദർ. ഇന്ത്യയുടെ സൗന്ദര്യവും സംസ്‌കാരവും അത് നൽകുന്ന അവസരങ്ങളും നിങ്ങൾ പുറത്ത് പോകുമ്പോൾ മനസ്സിലാക്കും. ഇവിടെ നിങ്ങൾക്ക് ആരുമായും സംസാരിക്കാനും പത്രസമ്മേളനം നടത്താനും എന്തും ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നും ഹമ്പൻകട്ട, ഉപ്പിനങ്ങാടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് എന്നിവിടങ്ങളിൽ ഹിജാബ്…

Read More

മലയാളി പുരോഹിതനെയും ബന്ധുവിനെയും തട്ടി കൊണ്ടുപോയി പണം തട്ടി

ബെംഗളൂരു: മലയാളിയായ പുരോഹിതനെയും ബന്ധുവിനെയും അജ്ഞാത സംഘം തട്ടി കൊണ്ട് പോയി പണം കവർന്നു. വെള്ളരിക്കുണ്ട് സ്വദേശി ഫാദർ ഡോമനിക്,  ബന്ധു ടോമി ഐസക് എന്നിവരാണ്  ഇന്നലെ കവർച്ചയ്ക്കിരയായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 40000 രൂപ അക്രമികൾ തട്ടിയെടുത്തു. മറ്റൊരു വാഹനത്തിൽ മണിക്കൂറുകളോളം കൊണ്ടു പോയ ശേഷം പണം തട്ടിയെടുത്ത് ഇവരെ ഹസന് സമീപം റോഡിൽ ഇറക്കി വിടുകയായിരുന്നു. ഇവരുടെ വാഹനവും അവിടെ തന്നെ ഉപേക്ഷിച്ചു. ഹാസന് സമീപമുള്ള ഹിരിസാവെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മൈസൂരിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് നാട്ടിലേക്ക്…

Read More

ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും മോശം ഡ്രൈവർമാർ ഉൾപ്പെട്ട് കർണാടകയിലെ രണ്ടു ജില്ലകൾ

vehicle-rush- road traffic

ബെംഗളൂരു: മൈസൂരു രാജ്യത്തെ നമ്പർ 1 നഗരമാണ്, നമ്പർ 1 പട്ടം ലഭിച്ചത് മൈസൂരു ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതുകൊണ്ടല്ല. കുറച്ച് കാലങ്ങൾക്ക് മുൻപേ തന്നെ മൈസുരുവിന് ആ അവകാശവാദം നഷ്ടപ്പെട്ടു കഴിഞ്ഞതാണ് എന്നാലിപ്പോൾ മറ്റൊരുകാര്യത്തിനാണ് മൈസു ഇന്ത്യയിലെ നമ്പർ 1 നഗരമായിട്ടുള്ളത് അത് മോശമായ ഡ്രൈവർമാർ ഉള്ളതിനാൽ ആണ് എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ! ഇന്ത്യയിലെ ഏറ്റവും വലിയ സെൽഫ് ഡ്രൈവ് റെന്റൽ കാർ കമ്പനിയായ സൂംകാറിന്റെ പ്രൊപ്രൈറ്ററി ഡ്രൈവ് സ്കോറിംഗ് സിസ്റ്റം ഉപയോഗിച്ച് 22 നഗരങ്ങളിൽ നടത്തിയ സർവേയിലാണ്…

Read More

എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം മൈസൂരുവിൽ

ന്യൂഡൽഹി : എട്ടാമത് അന്താരാഷ്ട്ര യോഗദിനം ഇത്തവണ കർണാടകയിലെ മൈസൂരുവിൽ വച്ച് നടക്കും. 2022 ലെ യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസൂരു തെരെഞ്ഞെടുത്തതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 75 കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര യോഗ ദിനം ഇത്തവണ ആചാരിക്കും. യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ്‌ 27 ന് ഹൈദരാബാദിൽ 25 ആം ദിവസത്തെ കൗണ്ടർ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരക്കണക്കിന് ആളുകൾ യോഗ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

മൈസൂരു ടു പത്തനംതിട്ട സർവീസ് ആരംഭിച്ച് സ്വിഫ്റ്റ് ബസ്

ബെംഗളൂരു: മൈസൂരുവിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള കേരള ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചു. 707 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു– പത്തനംതിട്ട ഡീലക്സ് ബസാണു സ്വിഫ്റ്റ് നോൺ എസി സർവീസിലേക്ക് മാറിയത്. വൈകിട്ട് 6നു മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് ബത്തേരി, താമരശ്ശേരി, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, കോട്ടയം വഴി രാവിലെ 5.10നു പത്തനംതിട്ടയിലെത്തും. വൈകിട്ട് 6നു പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10നു തിരികെ മൈസൂരുവിലുമെത്തും.

Read More
Click Here to Follow Us