ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും മോശം ഡ്രൈവർമാർ ഉൾപ്പെട്ട് കർണാടകയിലെ രണ്ടു ജില്ലകൾ

vehicle-rush- road traffic

ബെംഗളൂരു: മൈസൂരു രാജ്യത്തെ നമ്പർ 1 നഗരമാണ്, നമ്പർ 1 പട്ടം ലഭിച്ചത് മൈസൂരു ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതുകൊണ്ടല്ല. കുറച്ച് കാലങ്ങൾക്ക് മുൻപേ തന്നെ മൈസുരുവിന് ആ അവകാശവാദം നഷ്ടപ്പെട്ടു കഴിഞ്ഞതാണ് എന്നാലിപ്പോൾ മറ്റൊരുകാര്യത്തിനാണ് മൈസു ഇന്ത്യയിലെ നമ്പർ 1 നഗരമായിട്ടുള്ളത് അത് മോശമായ ഡ്രൈവർമാർ ഉള്ളതിനാൽ ആണ് എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് !

ഇന്ത്യയിലെ ഏറ്റവും വലിയ സെൽഫ് ഡ്രൈവ് റെന്റൽ കാർ കമ്പനിയായ സൂംകാറിന്റെ പ്രൊപ്രൈറ്ററി ഡ്രൈവ് സ്കോറിംഗ് സിസ്റ്റം ഉപയോഗിച്ച് 22 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് റിപ്പോർട് വന്നിരിക്കുന്നത്. സൂംകാർ കമ്പനി ഏകദേശം 200 ദശലക്ഷം ഡാറ്റ പോയിന്റുകലാണ് പഠനത്തിനായി ശേഖരിച്ചത്, അതിന്റെ ഫലം സൂചിപ്പിക്കുന്നത് ഇന്ത്യൻ നഗരങ്ങളിലെ ഏറ്റവും മോശം ഡ്രൈവർമാരിൽ രണ്ട് പേർ കർണാടകയിൽ നിന്നുള്ളവരാണ് അതിൽ മൈസൂരു 1 ആം സ്ഥാനത്തും ബെംഗളൂരു 3 ആം സ്ഥാനത്തും ആണ് നില്കുന്നത്.

എങ്ങനെയാണ് മൈസൂര്യക്കാർ ഇത്രയും മോശം ഡ്രൈവർമാരായത് എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്, കാരണം രാജ്യത്തെ ഏറ്റവും മോശം ഡ്രൈവർമാരായി മൈസൂരു റാങ്ക് ചെയ്യപ്പെടുമ്പോൾ, മൈസൂരു നഗരത്തിന്റെ ഓരോ രണ്ടാമത്തെ തെരുവിലും ഒരു ഡ്രൈവിംഗ് സ്കൂൾ ഉണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു! ഈ സ്കൂളുകൾ ഡ്രൈവിംഗ് ശരിയായി പഠിപ്പിക്കുന്നില്ലേ? അതോ, ഒരു വാഹനം കൃത്യമായും സുരക്ഷിതമായും പ്രവർത്തിപ്പിക്കാൻ പഠിക്കുന്നതിനുപകരം “എളുപ്പത്തിൽ” ലൈസൻസ് ലഭിക്കാൻ അവരുടെ സേവനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ? എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

2017-ൽ, റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ, ലാഭേച്ഛയില്ലാത്ത, സർക്കാരിതര സംഘടനയായ സേവ് എ ലൈഫ് ഫൗണ്ടേഷൻ ഡ്രൈവിംഗ് ടെസ്റ്റില്ലാതെ എത്ര പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചുവെന്ന് അറിയാൻ ഇന്ത്യയിലെ പത്ത് പ്രധാന നഗരങ്ങളിൽ സർവേ നടത്തിയിരുന്നു. സർവേയുടെ ഫലാത്തിൽ വ്യക്തമായത് 59% ആളുകൾക്കാണ് ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചുവെന്ന് സൂചിപ്പിക്കുന്നത്. 

നമ്മുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഏകദേശം 60% ഡ്രൈവർമാരും ശരിയായ ഡ്രൈവിംഗ് ടെസ്റ്റ് കൂടാതെ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ളത്. ബെംഗളൂരുവിൽ പകുതിയോളം ഡ്രൈവർമാരിൽ 48% പേരും പരിശോധന കൂടാതെയാണ് ഡ്രൈവിംഗ് ലൈസൻസ് നേടിയത് എന്നും റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു. അപ്പോൾ ബെംഗളൂരു ഗതാഗതം ഒരു പേടിസ്വപ്നമായതിൽ അത്ഭുതമില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us