മൈസൂരുവിനു വ്യവസായ ടൗൺഷിപ്പ് ഉറപ്പുനൽകി മുഖ്യമന്ത്രി

bommai

ബെംഗളൂരു: മൈസൂരു ഉൾപ്പെടെ അതിവേഗം വളരുന്ന കർണാടകയിലെ നാല് നഗരങ്ങളിൽ വ്യവസായ ടൗൺഷിപ്പുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. മൈസൂരുവിന് പുറമെ മംഗളൂരു, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, ബെലഗാവി എന്നിവയാണ് മറ്റുള്ളവ.

രാജേന്ദ്രഭവനിൽ സംഘടിപ്പിച്ച സൗത്ത് ബിരുദധാരികളുടെ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ഏറ്റവും താഴെത്തട്ടിൽ നിന്ന് വന്ന ബിജെപി സ്ഥാനാർത്ഥി എംവി രവിശങ്കറിന് മുഖ്യമന്ത്രി പിന്തുണ റെടുകയും ചെയ്തു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

മൈസൂരു കുതിച്ചുചാട്ടത്തിൽ വളരുകയാണെന്നും ബെംഗളൂരുവിനുശേഷം അതിവേഗം വളരുന്ന രണ്ടാമത്തെ നഗരമാണിതെന്നും ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ ‘ബിയോണ്ട് ബെംഗളൂരു’ സംരംഭം ആരംഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു വ്യാവസായിക ടൗൺഷിപ്പ് മൈസൂരിന്റെ ആസൂത്രിത വളർച്ചയെ കൂടുതൽ വർധിപ്പിക്കുമെന്നും, അതുവഴി മറ്റെല്ലാ വിധത്തിലും ബെംഗളൂരുവിനെ പൂരകമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും പ്രഗത്ഭരും ബുദ്ധിജീവികളുമുള്ള നഗരമാണ് മൈസൂരെന്ന് പറഞ്ഞ ബൊമ്മൈ. ‘മൈസൂരിന് അതിന്റേതായ മഹത്തായ ചരിത്രമുണ്ടെന്നും ആധുനിക കർണാടകത്തിന് ശക്തമായ അടിത്തറയിട്ട നാൽവാദി കൃഷ്ണരാജ വാഡിയാർ തുടങ്ങിയ മൈസൂരിലെ രാജാക്കന്മാരെ നാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞ. തുടർന്ന് 500 ഫോർച്യൂൺ-500 കമ്പനികളിൽ 400 എണ്ണവും കർണാടകയിലാണെന്നും ആഗോളതലത്തിൽ 400-ഓളം ഗവേഷണ-വികസന കേന്ദ്രങ്ങളാണ് ബെംഗളൂരുവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts