ഇത്തവണ മക്കള്‍ പോരാട്ടവും കടുക്കും;പത്ത് മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സര രംഗത്ത്.

ബെംഗളൂരു : ഇത്തവണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് 10 മുഖ്യമന്ത്രിമാരുടെ മക്കൾ. ഇവരിൽ ഒരാളുടെ സീറ്റ് ഉറപ്പായിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര വരുണ സീറ്റിൽ നിന്നു മൽസരിക്കും. ഇവിടെ മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര ആണ് എതിർ സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജെഡിഎസ് ദേശീയാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മക്കളായ എച്ച്.‍ഡി.കുമാരസ്വാമിയും എച്ച്.ഡി.രേവണ്ണയും തിരഞ്ഞെടുപ്പങ്കത്തിനുണ്ട്.

  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

മുൻ മുഖ്യമന്ത്രി പരേതനായ ബംഗാരപ്പയുടെ മൂത്ത മകൻ കുമാർ ബംഗാരപ്പ ബിജെപി സീറ്റിലും മധു ബംഗാരപ്പ ജെഡിഎസ് സീറ്റിലും സൊറാബയിൽ നേർക്കുനേർ മൽസരിക്കുന്നു. പരേതനായ മുൻ മുഖ്യമന്ത്രി ആർ.ബൊമ്മെയുടെ മകൻ ബസവരാജ് ബൊമ്മെ ബിജെപി സീറ്റിലും ജനതാദൾ മുൻ മുഖ്യമന്ത്രി ജെ.എച്ച്.പട്ടേലിന്റെ മകൻ മഹിമ പട്ടേൽ ജെഡിയു സീറ്റിലും ജനവിധി തേടുന്നു. കോൺ‌ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ധരം സിങ്ങിന്റെ മകൻ അജയ്സിങ്, ആർ.ഗുണ്ടുറാവുവിന്റെ മകൻ ദിനേഷ് ഗുണ്ടുറാവു എന്നിവരാണ് മറ്റുള്ളവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us