‘കീഴടങ്ങി രാജസ്ഥാന്‍ ‘ സൂപ്പര്‍ കിംഗ്സ് വിജയം 64 റണ്‍സിന്

പൂനെ : മിന്നുന്ന സെഞ്ച്വറിയുമായി ഓസീസ് വെറ്ററന്‍ താരം ഷെയ്ന്‍ വാട്സന്‍ കളം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി ..ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 204 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍‍ത്തി …മറുപടി ബാറ്റിംഗില്‍ 18.3 ഓവറില്‍ 140 റണ്‍സിനു രാജസ്ഥാന്‍ റോയല്‍സ് ഓള്‍ ഔട്ടാകുകയായിരുന്നു …മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു റണ്‍സിനു പുറത്തായി ..റോയല്‍സ് നിരയില്‍ ബെന്‍ സ്റ്റോക്സ്‌ 37 പന്തില്‍ 45 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല ..ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 16 ഉം , ജോസ് ബട്ട്ലര്‍ 22 ഉം റണ്‍സ് നേടി പുറത്തായി …
 
ചെന്നൈയുടെ ബോളിംഗ് നിരയില്‍ ഷാര്‍ദുല്‍ താക്കൂര്‍ ,ഡ്വയിന്‍ ബ്രാവോ , ദീപക് ചഹാര്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതം നേടി ..
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ കളമടക്കി വാഴുന്ന കാഴ്ചയാണ് കണ്ടത് ….രണ്ടാം വിക്കറ്റില്‍ വാട്സന്‍ -റെയ്ന സഖ്യം 81 റണ്‍സ് ആണ് അടിച്ചു കൂട്ടിയത് ..29 പന്തില്‍ 46 റണ്‍സ് നേടിയ റെയ്ന മടങ്ങിയപ്പോഴും വാട്സന്‍ തകര്‍പ്പന്‍ ഫോമില്‍ മറുവശത്ത് നിലയുറപ്പിച്ചിരുന്നു ..57 പന്തുകളില്‍ 106 നേടിയ വാട്സന്റെ ഇന്നിംഗ്സില്‍ ഒന്‍പത് ഫോറുകളും, ആറു സിക്സറുകളും ഉള്‍പ്പെട്ടിരുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..