ഭാര്യയെ ഭർത്താവ് വെടിവച്ചു കൊന്നു

ബെംഗളൂരു: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മൈസൂർ കുശാൽനഗർ സ്വദേശി സുഷമയാണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഗോപാൽ കൃഷ്ണൻ സുഷമയുടെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. ഇവരുടെ ഭർത്താവായ ഗോപാൽ കൃഷ്ണനെ മടിക്കേരി റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

Read More

യുവതികളെ തല അറുത്ത് കൊന്ന കേസ്, നിർണായക വെളിപ്പെടുത്തലുകളുമായി പ്രതി 

ബെംഗളൂരു: തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പ്രതികാര കഥയാണ്. തന്നെ ലൈം​ഗിക തൊഴിലിലേക്ക് തള്ളിവിട്ടവരെ യുവതിയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിനാണ് മാണ്ഡ്യയിലെ…

Read More

ബന്ദിപ്പൂരിലെ ധീരനായ ‘റാണ’ അന്തരിച്ചു

ബെംഗളൂരു: വന്യജീവി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി രൂപീകരിച്ച കർണാടകയിലെ കനൈൻ സ്ക്വാഡിലെ ആദ്യ അംഗമായിരുന്ന ജർമൻ ഷെപ്പേർഡ് റാണ ഇന്ന് രാവിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ അന്തരിച്ചു.  യഥാർത്ഥ ഹരിത യോദ്ധാവായിരുന്നു റാണ 10 വർഷത്തിലേറെയായി ബന്ദിപ്പൂരിലെ സമ്പന്നമായ സസ്യജന്തുജാലങ്ങളെ സംരക്ഷിച്ചുവന്നിരുന്നത്. 13 വയസ്സ് പ്രായമുള്ള റാണയ്ക്ക് ആറ് മാസം പ്രായമുള്ളപ്പോൾ സൈന്യത്തിൽ നിന്ന് പരിശീലനം ലഭിച്ചു. പ്രായാധിക്യം മൂലമാണ് റാണ മരിച്ചത്. രണ്ട് വർഷം മുമ്പ് വിരമിച്ചതിന് ശേഷവും റാണ വനം വകുപ്പിലും സ്പെഷ്യൽ ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സിലും (എസ്ടിപിഎഫ്) സേവനം തുടർന്നു, ബന്ദിപ്പൂരിലെ…

Read More

നാഗർഹോളെയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരു നാഗർഹോളെ ദേശീയ ഉദ്യാനത്തിൽ ഏകദേശം 8 വയസ്സുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവകൾ തമ്മിലുള്ള പോരിനിടയിൽ ചത്തതാണ് എന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ജഡത്തിൽ മുറിവുകൾ ഉള്ളതിനാൽ ആണ് ഈ നിഗമനത്തിൽ എത്തിയതെന്ന് വന വകുപ്പ് അധികൃതർ പറഞ്ഞു. പട്രോളിംഗ് നടത്തുന്ന വനപാലകർ ആണ് കടുവയുടെ ജഡം കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് സ്ഥിരീകരിക്കാനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതടക്കം സംസ്ഥാനത്ത് ഈ വർഷം ചത്ത കടുവകളുടെ എണ്ണം 13 ആയി.

Read More

മൈസൂരിൽ നിന്ന് ഉടൻ തന്നെ തിരുപ്പതിയിലേക്കും ലക്ഷദ്വീപിലെ അഗത്തിയിലേക്കും പറക്കാൻ സാധിക്കും

ബെംഗളൂരു: മൈസൂർ വിമാനത്താവളം അധികൃതർ ആത്മീയ വിനോദസഞ്ചാരത്തിനും ബീച്ച് ടൂറിസത്തിനുമുള്ള റൂട്ടുകളും വിലയും പാക്കേജുകളും അന്തിമമാക്കിക്കൊണ്ടിരിക്കുന്നതിനാൽ മൈസൂരുക്കാർക്ക് ഉടൻ തന്നെ തിരുപ്പതിയിലേക്ക് പറന്നുയരാനും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അഗത്തി ദ്വീപുകളിലെക്ക് യാത്ര പോകാനും സാധിക്കും. തിരുപ്പതിയിലേക്കും ഷിർദിയിലേക്കും നേരിട്ടുള്ള വിമാനത്തിന് വലിയ ഡിമാൻഡുണ്ടെന്നും ആത്മീയ ടൂറിസം ആരംഭിക്കാൻ കഴിയുമെന്നും എയർപോർട്ട് ഡയറക്ടർ ആർ.മഞ്ജുനാഥ് പറഞ്ഞു. “തിരുപ്പതിയിലേക്ക് വലിയ ഡിമാൻഡുള്ളതിനാൽ ഇൻഡിഗോയുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയതായും താമസിയാതെ തിരുപ്പതി വിമാനവും ഷിർദിയിലേക്കുള്ള വിമാനവും യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ലക്ഷദ്വീപ് ദ്വീപുകളിലെ വിനോദസഞ്ചാര കേന്ദ്രമായ അഗത്തിയും ഞങ്ങളുടെ…

Read More

‘ദസറ’ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: മൈസൂരു  ദസറ ഇത്തവണ വിപുലമായി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷങ്ങളിലും വലിയ രീതിയിൽ ദസറ ആഘോഷങ്ങൾ നടന്നിരുന്നില്ല. ദസറ ആഘോഷങ്ങൾക്കായി മൈസൂരു വികസന അതോറിറ്റിക്ക് 10 കോടി രൂപ സർക്കാർ നൽകും. ഇതിന് പുറമെ സ്പോൺസർഷിപ്പ് മുഖേനയും ചടങ്ങുകൾക്കുള്ള തുക കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരത്തോടെ ദസറ പ്രദർശനം ആരംഭിക്കും. മൈസൂരുവിന് പുറമെ ശ്രീരംഗപട്ടണം, ചാമരാജനഗർ പട്ടണവും പ്രാദേശിക ദസറ ചടങ്ങുകൾ ആരംഭിക്കും.

Read More

വിഗ്രഹം മോഷ്ടിച്ച കേസിൽ നാലു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരുവിലെ കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇവർ മോഷ്ടിച്ചത്. കാസര്‍കോട് പോവല്‍ മുളിയല്‍ സ്വദേശി മുഹമ്മദ് ഫിറോസ്, തെക്കില്‍ സ്വദേശി അബ്ദുള്ള സാഹിദ് സുല്‍ത്താന്‍ , തളങ്കര സ്വദേശികളായ തഹ്സീന്‍ , ഷാനവാസ് എന്നിവരാണ് പോലീസ് പിടിയിലായത്. സുബ്ബയ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ 4.5 കിലോഗ്രാം വരുന്ന ചാമുണ്ഡേശ്വരിദേവിയുടെ പഞ്ചലോഹവിഗ്രഹം കഴിഞ്ഞ മാര്‍ച്ചിലാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.എ. അയ്യപ്പയുടെ നിര്‍ദ്ദേശ…

Read More

മഴ കുറവ്, സൂര്യകാന്തി കൃഷിയ്ക്ക് ഗുണം ചെയ്തു, ദിവസേനെ എത്തുന്നത് നിരവധി സഞ്ചാരികൾ

ബെംഗളൂരു: ഗുണ്ടൽപേട്ടയിൽ സൂര്യകാന്തി-ചെണ്ടുമല്ലി പാടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സന്ദ ർകരുടെ പ്രവാഹം. കോവിഡ് യാത്ര നിയന്ത്രണങ്ങളും മറ്റും പിന്നെയും മാറിയതോടയാണ് കാഴ്‌ചകൾ സമ്മാനിക്കുന്ന പൂപ്പാടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകൾ ആണ് എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കോവിഡിനെത്തുടർന്നു പൂക്കൃഷി ഇവിടെ വളരെ കുറവാണ് വായിരുന്നു. ഇത്തവണ നൂറുകണക്കിൻ ഏക്കർ സ്ഥലത്താണ് സൂര്യകാന്തിയും ചെണ്ടണ്ടുമല്ലിയുമെല്ലാം കൃഷി ചെയ്‌തിട്ടുണ്ട്. കേരളത്തിൽ മഴയാണെങ്കിയും ഗുണ്ടൽപേട്ട ഭാഗത്തേയ്ക്ക് മഴ തീരെയില്ലാത്തത് കൃഷിക്ക് ഗുണം ചെയ്തു. എണ്ണയുടെ ആവശ്യങ്ങൾക്കായാണ് ഇവയെല്ലാം കൃഷി ചെയ്തത്. ചെണ്ടുമല്ലി പൂക്കൽ പെയിന്റ് കമ്പനികൾക്കുവേണ്ടിയും കയറ്റി…

Read More

കെആർഎസ് അണക്കെട്ടിൽ ദീപാലങ്കാരം പുനരാരംഭിച്ചു 

ബെംഗളൂരു: മാണ്ഡ്യ കെആർഎസ് അണക്കെട്ടിലെ ദീപാലങ്കാര പ്രദർശനം പുനരാരംഭിച്ചു. കനത്ത മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ദിവസമാണ് അണക്കെട്ടിലെ ഷട്ടറുകൾ തുറന്നത്. ഇതോടെ നിരവധി ആളുകൾ അണക്കെട്ട് കാണാൻ എത്തുന്നുണ്ട്. വൈകുന്നേരം 7 മണി മുതൽ 8 മണി വരെയാണ്  അണക്കെട്ടിൽ ദീപാലങ്കാര പ്രദർശനം ഉണ്ടായിരിക്കുക. ഉത്സവ സമയങ്ങളിലും വാരാന്ത്യങ്ങളിലും രാത്രി 9 മണിവരെ ദീപങ്ങൾ പ്രദർശിപ്പിക്കുമെന്ന് കാവേരി നീരാവരി നിഗം ​​ലിമിറ്റഡ് അധികൃതർ അറിയിച്ചു.

Read More

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

ബെംഗളൂരു: മൈസുരുവിൽ ദുരൂഹസാഹചര്യത്തിൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ ഭാര്യയെ ഹുൻസൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ജൂൺ ഒമ്പതിനാണ് ഭർത്താവ് ലോകമണിയെ (35) കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. ലോകമണിയുടെ മരണത്തിനു ശേഷം ശിൽപയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ലോകമണിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് ശിൽപയെ ചോദ്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലോകമണി ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ശിൽപ…

Read More
Click Here to Follow Us