നാഗർഹോളെയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരു നാഗർഹോളെ ദേശീയ ഉദ്യാനത്തിൽ ഏകദേശം 8 വയസ്സുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

കടുവകൾ തമ്മിലുള്ള പോരിനിടയിൽ ചത്തതാണ് എന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

ജഡത്തിൽ മുറിവുകൾ ഉള്ളതിനാൽ ആണ് ഈ നിഗമനത്തിൽ എത്തിയതെന്ന് വന വകുപ്പ് അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

പട്രോളിംഗ് നടത്തുന്ന വനപാലകർ ആണ് കടുവയുടെ ജഡം കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് സ്ഥിരീകരിക്കാനായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതടക്കം സംസ്ഥാനത്ത് ഈ വർഷം ചത്ത കടുവകളുടെ എണ്ണം 13 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts